റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തലയ്ക്ക് 17 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരച്ചില്‍ നടന്നുവരികയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്.
ബിജാപൂരിലെ ജില്ലാ റിസർവ് ഗാർഡ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസവും പ്രദേശത്ത് ഓപ്പറേഷൻ നടന്നിരുന്നു. സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സുരക്ഷാസേന ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
SUMMARY: Encounter in Chhattisgarh; Security forces kill 4 Maoists
ബെംഗളൂരു: ദക്ഷിണ കന്നഡയിൽ നൂറോളം യുവതിയെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ…
ബെംഗളൂരു: രാമേശ്വരം കഫേയിലെ തനതു ദക്ഷിണേന്ത്യൻ രുചി നുണയാനെത്തിയ ജനപ്രിയ ടെലിവിഷൻ പരമ്പര 'ഗെയിം ഓഫ് ത്രോൺസ്' താരം നിക്കൊളായ്…
പറവൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്…
ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉത്തര…
മലപ്പുറം: മലപ്പുറം വേങ്ങര വെട്ട്തോട് കുളിക്കാന്‍ തോട്ടില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍…
ബെംഗളൂരു: സാമൂഹ്യമാധ്യമത്തിലൂടെ ദേശവിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 14 കാരൻ അറസ്റ്റിൽ. കോലാർ ഗോൾഡ് ഫീൽഡിലെ ദ്യാവരഹള്ളി സ്വദേശിയായ ബാലനാണ് അറസ്റ്റിലായത്.…