ബെംഗളൂരു: നേരത്തെ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തെക്കുറിച്ച് ഗൂഗിളിൽ വൺ സ്റ്റാര്‍ റേറ്റിംഗ് നൽകിയ എന്‍ജിനിയറിങ് വിദ്യാര്‍ഥിയ്ക്ക് ക്രൂരമര്‍ദ്ദനം. മംഗളൂരു കദ്രി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മെന്‍സ് പി.ജി സ്ഥാപനത്തിന്‍റെ ഉടമ ഉൾപ്പെടെ അഞ്ച് പേരാണ് 18കാരനെ ക്രൂരമായി മര്‍ദിച്ചത്. മാർച്ച് 17 ന് രാത്രിയാണ് സംഭവം. കലബുറഗി സ്വദേശിയായ വികാസിനാണ് മര്‍ദനമേറ്റത്.
കഴിഞ്ഞ ആറ് മാസമായി ഈ പിജിയിലായിരുന്നു വികാസ് താമസിച്ചിരുന്നത്. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. ശുചിത്വക്കുറവ്, വൃത്തിഹീനമായ ടോയ്‌ലറ്റുകൾ, ഭക്ഷണത്തിലെ പ്രാണികളുടെ സാന്നിധ്യം എന്നിവ ചൂണ്ടിക്കാട്ടി യുവാവ് ഗൂഗിളിൽ പിജിക്ക് വൺ സ്റ്റാർ റേറ്റിംഗ് നൽകി. ഇതിനു പിന്നാലെ പിജി ഉടമ സന്തോഷ് വികാസിനെ ഭീഷണിപ്പെടുത്തുകയും കമന്‍റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. വികാസ് വിസമ്മതിച്ചപ്പോൾ സന്തോഷും മറ്റ് നാല് പേരും ചേര്‍ന്നു ബലപ്രയോഗത്തിലൂടെ കമന്‍റ് നീക്കം ചെയ്യാൻ നിര്‍ബന്ധിക്കുകയും മര്‍ദിക്കുകയുമായിരുന്നു. വികാസിന്‍റെ പരാതിയിൽ പിജി ഉടമയ്ക്കും കൂട്ടാളികൾക്കുമെതിരെ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
<BR>
TAGS : MANGALURU | PAYING GUEST
SUMMARY : Engineering student brutally beaten up for giving one star rating on Google to paying guest firm
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…