ബെംഗളൂരു: ബന്ദിപ്പുർ വഴിയുള്ള പാതയിലെ രാത്രിയാത്ര നിരോധനത്തിൽ ഇളവ് വരുത്തുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. പരിസ്ഥിതി പ്രവർത്തകരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് നേരത്തെ സുപ്രീം കോടതിയാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയതെന്നും കഴിഞ്ഞ 16 വർഷമായി വന്യജീവികളുടെ സഞ്ചാരത്തിനു ഇത് കാരണം പ്രയോജനം ഉണ്ടായിട്ടുണ്ടെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി അംഗങ്ങൾ പറഞ്ഞു. രാത്രികാല യാത്ര നിരോധനം ലഘൂകരിക്കേണ്ടതിന്റെ ആവശ്യം നിലവിലില്ല. എന്നാൽ പാത വഴിയുള്ള സമ്പൂർണ ഗതാഗത നിരോധനത്തിന് തങ്ങൾ എതിരാണെന്ന് സമിതി വ്യക്തമാക്കി.
പാതയിലെ രാത്രികാല ഗതാഗത നിരോധനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കണമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ അടുത്തിടെ ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. രാത്രികാല ഗതാഗത നിരോധനം ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട് സ്വദേശിയായ അഭിഭാഷകനും അടുത്തിടെ സുപ്രീം കോടതിയെ സമീപിച്ചു. ഇതേതുടർന്ന് നിരോധനത്തെ അനുകൂലിച്ച് കർണാടക വനം വകുപ്പ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലവും പരിഷ്കരിക്കുകയായിരുന്നു.
TAGS: KARNATAKA | BANDIPUR TRAVEL BAN
SUMMARY: Environmentalists oppose easing of Bandipur night traffic ban
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…