എറണാകുളം: 29 വയസുള്ള യുവതി വീടിനുള്ളില് തൂങ്ങിമരിച്ച നിലയില്. പെരുമ്പാവൂർ ആശമന്നൂർ നടുപ്പറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്. കടബാധ്യതയാണ് യുവതി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്.
ചാന്ദിനി ഒരു സ്വകാര്യ മൈക്രോഫിനാന്സ് സ്ഥാപനത്തില്നിന്ന് പണം വായ്പയെടുത്തിരുന്നു. ഇതിന്റെ ഗഡു ബുധനാഴ്ച അടക്കേണ്ടതായിരുന്നു. ഇതില് കുടിശ്ശികയും ഉണ്ടായിരുന്നു. തുടര്ന്ന് ധനകാര്യ സ്ഥാപനത്തിലെ ചിലര് ബുധനാഴ്ച യുവതിയുടെ വീട്ടില്വന്നതായി ബന്ധുക്കള് പറയുന്നുണ്ട്. എന്നാല്, വീട്ടുകാര് ഇക്കാര്യം പോലീസിന് മൊഴിയായി നല്കിയിട്ടില്ല.
അതേസമയം, വായ്പയെടുത്തത് സംബന്ധിച്ചുള്ള കാര്യങ്ങളും ഫിനാന്സ് സ്ഥാപനത്തിലെ ചിലര് വീട്ടിലെത്തിയെന്ന വിവരവും ഉള്പ്പെടെ അന്വേഷിക്കുമെന്ന് കുറുപ്പംപടി പോലീസ് ഇന്സ്പെക്ടര് അറിയിച്ചു. പെരുമ്പാവൂര് താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് വിട്ടുകൊടുത്തു.
TAGS : ERANAKULAM | LADY | DEATH
SUMMARY : The woman hanged herself inside the house
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…