എറണാകുളം തേവരയില്‍ കുണ്ടന്നൂര്‍ പാലത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു. സംഭവസമയത്ത് അതുവഴി വന്ന കുടിവെള്ള ടാങ്കര്‍ നിര്‍ത്തി ജീവനക്കാര്‍ അതില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് തീ കെടുത്തുകയായിരുന്നു. നെട്ടൂരിലെ വാട്ടര്‍ അതോറിറ്റി ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ ജോമോനും (46) അമ്മയുമായിരുന്നു കാറിലുണ്ടായിരുന്നത്.
പള്ളുരുത്തിയില്‍നിന്നു നെട്ടൂരിലേക്ക് വരുന്നതിനിടെ തേവര പാലത്തിന് മുകളില്‍ വെച്ചായിരുന്നു സംഭവം. കാറിന്റെ മുന്‍വശത്തു നിന്നു പുക ഉയരുന്നതുകണ്ട് വാഹനം നിര്‍ത്തി ഇവര്‍ പുറത്തിറങ്ങി.
ഉടന്‍ കാറിന് തീ പിടിച്ചെങ്കിലും അതുവഴി വന്ന കുടിവെള്ള ടാങ്കര്‍ ലോറി നിര്‍ത്തി ഡ്രൈവറും ക്ലീനറും ചേര്‍ന്ന് അതില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അധികൃതരെത്തി വാഹനത്തിന്റെ ബാറ്ററി ബന്ധം വിച്ഛേദിച്ചു. പിന്നീട് വാഹനം പാലത്തില്‍ നിന്നു നീക്കം ചെയ്തു.
TAGS : ERANAKULAM | CAR | FIRE
SUMMARY : Running car catches fire:
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ് ഫിറ്റ്നസ്സ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…
ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ്…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വര0 കരയോഗം 39ാ-മത് കുടുംബ സംഗമവും കെഎന്‍എസ്എസിന്റെ വിവിധ കരയോഗങ്ങള്‍ പങ്കെടുക്കുന്ന ആംഗികം…