പത്തനംതിട്ട: വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേല്‍ശാന്തിയായ് ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയില്‍ നിന്നുള്ള ഇഡി പ്രസാദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം മാളികപ്പുറം മേല്‍ശാന്തിയായി മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയുണ്ടായി.
ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് രാവിലെ എട്ടുമണിക്ക് പന്തളം കൊട്ടാരത്തില്‍ കശ്യപ് വർമയുടെ നേതൃത്വത്തില്‍ നടന്നു. നിലവില്‍ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് പ്രസാദ് നമ്പൂതിരി. നറുക്കെടുപ്പിന് പിന്നാലെ മാളികപ്പുറത്തെ മേല്‍ശാന്തി തിരഞ്ഞെടുപ്പും നടന്നു, മൈഥിലി വർമയാണ് മാളികപ്പുറത്തെ മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്.
നിലവില്‍ കൊല്ലം കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയായുള്ള എംജി മനു നമ്പൂതിരിയും നറുക്കെടുപ്പിലായി. ശബരിമല മേല്‍ശാന്തിയാവാനുള്ള പട്ടികയില്‍ 14 പേര്‍ ഉള്‍പ്പെട്ടിരുന്നു. മാളികപ്പുറത്തേക്കുള്ള പട്ടികയില്‍ 13 പേർ ഉണ്ടായിരുന്നുവെന്ന് അറിയിച്ചു. തുലാമാസ പൂജകള്‍ക്കായി നട തുറന്നതോടെ ശബരിമലയില്‍ വലിയ ഭക്തജന തിരക്കാണ് ഉണ്ടാകുന്നത്.
SUMMARY:Erannoor Manail ED Prasad is the Sabarimala Melsanthi; Muttathumathom MG Manu is the Malikappuram Melsanthi
ബെംഗളൂരു: മംഗളൂരു ജങ്‌ഷനില്‍ നിന്നും തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെക്ക് പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ– തിരുവനന്തപുരം…
ബെംഗളൂരു: കാപ്പിത്തോട്ടത്തില്‍ കാണാതായപിഞ്ചു കുഞ്ഞിന് തുണയായി വളർത്തുനായ കണ്ടെത്തി. കുടക് ബി ഷെട്ടിഗേരി കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം.…
തൃശൂർ: രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയ്ക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ പരാതി നൽകിയ യുവതിയുടെ ചിത്രവും മറ്റു വിവരങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവച്ച…
തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച…
പാലക്കാട്: പാലക്കാട് ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളിൽ പാതയില്‍ അറ്റകുറ്റപ്പണികൾ നടക്കുനതിനാല്‍ താഴെ കൊടുത്തിരിക്കുന്ന തീയതികളിലെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം…
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി ഉയർന്നതോടെ കെപിസിസി നേതൃത്വം പരാതി പോലീസ് മേധാവിക്ക് കൈമാറി. ഹോംസ്റ്റേയിൽ…