കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. നാല് മാസം മുമ്പ് മൂന്ന് തവണ ആന കുഴഞ്ഞ് വീണിരുന്നു. സ്വയം എഴുന്നേറ്റ് നില്‍ക്കാൻ കഴിയാത്ത രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ആനയ്ക്ക് ഉണ്ടായിരുന്നു. നിരവധി ആരാധകർ ഉള്ള ആനയായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ.
കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവൻ പറമ്പിൽ വീടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഈരാറ്റുപേട്ട അയ്യപ്പൻ. കേരളത്തില്‍ ഉടനീളം 100 കണക്കിന് ഉത്സവങ്ങള്‍ക്ക് നിറ സാന്നിധ്യമായ ആന കൂടിയാണ് ഈരാറ്റുപേട്ട അയ്യപ്പൻ. കോടനാട്ട് നിന്നും വനം വകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തില്‍ വാങ്ങിയാണ് ഈരാറ്റുപേട്ടയില്‍ എത്തിക്കുന്നത്.
1977 ഡിസംബർ 14-നാണ് ആനയെ വെള്ളൂക്കുന്നേല്‍ പരവൻപറമ്പിൽ വീട്ടില്‍ എത്തിക്കുമ്പോൾ അഞ്ച് വയസ്സായിരുന്നു ആനക്ക് പ്രായം. ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ ആനയാണ് അയ്യപ്പന്‍ അയ്യപ്പൻ.
SUMMARY: Erattupetta Ayyappan, star of temple festivals for 50 years, dies
ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ…
കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി…
കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റിലായി. നാദാപുരം- തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ. അനില്‍. ആദ്യ ഘട്ടത്തില്‍ എഎവൈ…
കൊച്ചി: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ…
തൃശൂർ: ആലുവയില്‍ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് ജയിലില്‍ മർദനം. വിയ്യൂർ സെൻട്രല്‍…