കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയതിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയ തീരുമാനം പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതാണെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ആ മേഖലയിലെ ജനങ്ങളുടെ യാത്ര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മെമു സർവീസ് വേണമെന്ന് ആവശ്യം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മുമ്പിൽ അവതരിപ്പിച്ചത്.
ട്രെയിൻ നമ്പർ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കത്തയച്ചു. പുതിയ സർവീസിന്‍റെ സമയക്രമം ലഭ്യമായിട്ടില്ല. നിലവില്‍ വൈകിട്ട് 5.35ന് എറണാകുളം ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന മെമു, 9.50ന് ആണ് ഷൊർണൂരില്‍ എത്തുന്നത്. ഇതിന് ശേഷമായിരിക്കും ട്രെയിൻ നിലമ്പൂരിലേക്ക് പോകുക.
ഷൊർണൂരില്‍ നിന്ന് രാത്രിയില്‍ നിലമ്പൂരിലേക്ക് ട്രെയിൻ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. നിലവില്‍ മംഗലാപുരം, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് രാത്രി വൈകി ഷൊർണൂരിലെത്തി നിലമ്പൂരിലേക്ക് പോകേണ്ടവർക്ക് ട്രെയിൻ ലഭ്യമല്ല. രാത്രി 8.15ന് ആണ് ഷൊർണൂരില്‍ നിന്ന് നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ പുറപ്പെടുന്നത്.
SUMMARY: Ernakulam-Shornur MEMU extended up to Nilambur
തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…
ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…
ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത്…
തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.…
ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയിയെ (34) വീട്ടില്‍ മരിച്ച നിലയില്‍…