ബെള്ളാരി: ബിജെപിയിലേക്കു മടങ്ങുമെന്ന സൂചനയുമായി പാർട്ടി പുറത്താക്കിയ മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ. ഇതു സംബന്ധിച്ച ചർച്ചകൾ ബിജെപിയിൽ നടക്കുന്നതായി ഈശ്വരപ്പ വെളിപ്പെടുത്തി. നേരത്തേ ലോക്സഭാ തിരഞ്ഞെടുപ്പിൽ മകന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഈശ്വരപ്പ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഇതോടെയാണ് 6 വർഷത്തേക്ക് ബിജെപി പുറത്താക്കിയത്.
കോൺഗ്രസ് നേതാക്കൾ തനിക്കും മകനും ഉയർന്ന സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് പാർട്ടിയിലേക്കു ക്ഷണിച്ചതായി ഈശ്വരപ്പ അവകാശപ്പെട്ടു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഒപ്പം ചേരാൻ ക്ഷണിച്ചു, എന്നാൽ മരണം വരെ ഹിന്ദുത്വ ആശയങ്ങളിൽ നിന്നു പിന്നോട്ടില്ലെന്നും ബിജെപി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ തവണ മന്ത്രിയായിട്ടുള്ള ഈശ്വരപ്പ ബിജെപി സംസ്ഥാന പ്രസിഡന്റ്, നിയമ നിർമാണ കൗൺസിലിലെ പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
SUMMARY: Eshwarappa says talks are ongoing within BJP on bringing him back to the party.
ബെംഗളൂരു: സംസ്ഥാന സർക്കാറിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് ബെംഗളൂരു കബ്ബന്‍ റോഡിലെ ഫീൽഡ്മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച രാവിലെ വിപുലമായ പരിപാടികളോടെ…
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…