ബെംഗളൂരു: ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ട്രംപും പുട്ടിനും പയറ്റുന്നത് സ്വാർത്ഥതയുടെയും, അസഹിഷ്ണുതയുടെയും അപഹാസ്യ തന്ത്രങ്ങൾ എന്ന് സ്വതന്ത്ര ചിന്തകന്‍ സി.രവിചന്ദ്രൻ. പ്രമുഖ സ്വതന്ത്ര ചിന്താ സംഘടനയായ എസ്സെൻസ് ഗ്ലോബൽ ബെംഗളൂരുവിൻ്റെ നേതൃത്വത്തിൽ സയൻഷ്യ – 2025 ഏകദിന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാറിൽ പീസ് (Piece) മേകേഴ്സ് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച ഇസിഎ ഹാളിൽ നടന്ന സെമിനാറിൽ പ്രഭാഷകരായ നയൻതാര പി.എസ്, പ്രീതി പരമേശ്വരൻ, ശില്പ ഗോപിനാഥ്, സവിൻ വാസുദേവൻ, ടേഡി ഓഡ്മാൻ, അജേഷ് വയലിൽ എന്നിവർ വിവിധ ശാസ്ത്രീയ വിഷയങ്ങൾ അവതരിപ്പിച്ചു. ബെംഗളൂരുവിലെ സ്വതന്ത്ര ചിന്തകരും ഗവേഷക വിദ്യാർഥികളുമടക്കം 200 ഓളം പേർ സെമിനാറിൽ പങ്കെടുത്തു.
<br>
TAGS : ESSENCE GLOBAL,
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…