TOP NEWS

‘എത്രയും വേഗം ടെഹ്റാനിൽ നിന്നും ഒഴിയണം, ഉടൻ ആക്രമിക്കും’; ജനങ്ങളോട് നഗരമൊഴിയാന്‍ ആവശ്യപ്പെട്ട് നെതന്യാഹു

ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാനിലെ ജനങ്ങളോട് എത്രയും വേഗം നഗരത്തില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടെഹ്‌റാന്റെ വ്യോമപരിധി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേല്‍ പ്രതിരോധന സേന അവകാശപ്പെട്ടതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ നീക്കം. പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്, ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഐൽ സാമിർ എന്നിവരോടൊപ്പം മധ്യ ഇസ്രയേലിലെ ടെൽ നോഫ് വ്യോമതാവളം സന്ദർശിക്കവെയാണ് നെതന്യാഹു ഇക്കാര്യങ്ങൾ പറഞ്ഞത്.

‘‘ടെഹ്‌റാനു മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും ഇസ്രയേല്‍ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങള്‍ ഉടന്‍ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ടെഹ്‌റാനിലെ ജനങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്, അവിടെനിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങള്‍ ആക്രമിക്കും’’ – നെതന്യാഹു പറഞ്ഞു

അതേസമയം നാലാംദിനത്തിലും ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുകയാണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും പ്രതിരോധസേന തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ടെഹ്‌റാനുമേല്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്നും അതിനുമുമ്പ് ജനങ്ങള്‍ അവിടെനിന്നും ഒഴിഞ്ഞുപോകണമെന്നും നെതന്യാഹു ആവശ്യപ്പെട്ടിരിക്കുന്നത്.

SUMMARY: ‘Evacuate from Tehran as soon as possible, we will attack soon’; Netanyahu asks people to leave the city

 

NEWS BUREAU

Recent Posts

മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ എം ആര്‍ രഘുചന്ദ്രബാൽ അന്തരിച്ചു

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു…

50 minutes ago

എറണാകുളം- ബെംഗളുരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം – ബെംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ്  പ്രധാനമന്ത്രി…

1 hour ago

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു

ന്യൂയോർക്ക്: ആധുനിക ജനിതക ശാസ്‌ത്രത്തിനു തറക്കല്ലിട്ട കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ ജയിംസ് ഡി.വാട്സൻ (97) അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപ്പിരിയൻ ഗോവണിഘടന…

2 hours ago

കോട്ടക്കലിൽ വൻ തീപിടിത്തം; കെട്ടിടത്തിൽ കുടുങ്ങിയ മൂന്നു ജീവനക്കാരെ രക്ഷപ്പെടുത്തി

മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തില്‍ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ…

3 hours ago

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിക്ക് ഡൊംളൂരിലെ ഹോട്ടൽ കേരള പവിലിയനിൽ വെച്ച് പ്രസിഡന്റ്…

3 hours ago

കുന്ദലഹള്ളി കേരളസമാജം കവിതാരചനാ മത്സരം

ബെംഗളൂരു: സ്ഥാപകപ്രസിഡന്റ് കെ.വി.ജി. നമ്പ്യാരുടെ സ്മരണാർഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാളകവിതാരചനാ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികൾക്ക്…

3 hours ago