തിരുവനന്തപുരം: രാത്രി 9 മണി കഴിഞ്ഞാലും മദ്യം വാങ്ങാനുള്ള ക്യുവിൽ ആളുകൾ ഉണ്ടെങ്കിൽ ഔട്ട്‌ലെറ്റുകൾ അടയ്ക്കാൻ പാടില്ലെന്ന് ഉത്തരവിട്ട് ബെവ്കോ. വരിയിലെ അവസാനത്തെ ആൾക്കും മദ്യം നൽകിയ ശേഷമേ കട അടയ്ക്കാൻ പാടുള്ളു എന്നും ബെവ്കോ വ്യക്തമാക്കി. ഷോപ്പ് ഇൻ ചാർജുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
മാർച്ച് 7 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. സാധാരണഗതിയില്‍ രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം. സംസ്ഥാനത്തെ എല്ലാ ബെവ്കോ ഔട്ട്ലെറ്റുകളിലും ഉത്തരവ് ബാധകമാണ്. സാദാ ഔട്ട്ലെറ്റുകൾക്ക് പുറമേ പ്രീമിയം ഔട്ട്ലെറ്റുകൾക്കും നിലവിലെ ഉത്തരവ് ബാധകമാണ്. ഉപഭോക്താക്കൾ എത്തുമ്പോൾ പലപ്പോഴും സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി മദ്യം ലഭിക്കാത്തവരുടെ എണ്ണം കൂടുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം എന്നാണ് ബെവ്കോയുടെ വിശദീകരണം.
TAGS: KERALA
SUMMARY: Bevco mandates that alcohol be sold to customers arriving after 9 PM
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…