പത്തനംതിട്ട: പീഡനക്കേസിൽ എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി തെളിവെടുപ്പ് ആരംഭിച്ചു. സംഭവം നടന്നുവെന്ന് യുവതി പറഞ്ഞ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെത്തിച്ച് ഇന്ന് പുലർച്ചെ തെളിവെടുത്തു.
തുടർന്ന് രാഹുലിന്റെ അടൂരിലെ വീട്ടിലും പാലക്കാട്ടെ ഫ്ലാറ്റിലും എത്തിച്ച് തെളിവെടുക്കും. പത്തനംതിട്ട എആർ ക്യാമ്പിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷമാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയിൽ നൽകിയത്. 15ന് വൈകുന്നേരമാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്.
അതിജീവിതയുടെ പരാതിയിൽ പാലക്കാട് നിന്ന് ഞായറാഴ്ചയാണ് രാഹുലിനെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ക്രൂരമായ അനുഭവങ്ങളാണ് രാഹുലിൽ നിന്ന് നേരിട്ടതെന്ന് അതിജീവിത പരാതിയിൽ വ്യക്തമാക്കിയിരുന്നു.
SUMMARY: Evidence was taken in Tiruvalla with Rahul
















