ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി വാർഷിക പരീക്ഷാ ചോദ്യപേപ്പർ മാതൃകയിൽ മാറ്റം പ്രഖ്യാപിച്ച് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെൻ്റ് ബോർഡ് (കെഎസ്ഇഎബി). 2024-25 അധ്യയന വർഷത്തേക്കുള്ള ചോദ്യപേപ്പറിലാണ് മാറ്റങ്ങൾ വരുത്തുക. സിലബസ്സിലെ പാഠങ്ങൾ മാത്രമല്ലാതെ, ആശയങ്ങളും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാകും പരീക്ഷയിൽ ഉൾപെടുത്തുക. പഠനം മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കുന്നതിനുമാണ് പുതിയ തീരുമാനം.
കൂടാതെ, 15 ശതമാനം മാർക്കുകൾ ഡയഗ്രമുകൾ വരക്കുന്നതിനും, പഠനേതര കഴിവുകൾക്ക് 5 ശതമാനവും മാർക്ക് നൽകാനും ബോർഡ് ആലോചിക്കുന്നുണ്ട്. അധ്യാപനത്തിലും പഠനത്തിലും എല്ലാ അധ്യായങ്ങൾക്കും തുല്യ പ്രാധാന്യം നൽകും. ഒരു മാർക്കിൻ്റെയും രണ്ട് മാർക്കിൻ്റെയും ചോദ്യങ്ങളുടെ എണ്ണം കുറച്ച് മൂന്ന് മാർക്കിൻ്റെയും നാല് മാർക്കിൻ്റെയും ചോദ്യങ്ങൾ വർധിപ്പിക്കും. കൂടാതെ അഞ്ച് മാർക്കിൻ്റെ ഒരു ചോദ്യം മാത്രമേ പേപ്പറിൽ ഉൾപെടുത്തുള്ളൂ. ഇത് സംബന്ധിച്ച് ഔദായോഗിക വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് കെഎസ്ഇഎബി അറിയിച്ചു.
TAGS: KARNATAKA | EXAM
SUMMARY: SSLC question paper in Karnataka to have new format
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച് നോട്ടീസിന്…
കൊച്ചി: കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്‍ഷ ബി ബി…
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന്…
കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച്…
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന…
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…