▪️ എം ആർ അജിത്കുമാര്‍
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിനെതിരേ ഉദ്യോഗസ്ഥ സംഘടന. നയപരമല്ലാത്ത നടപടികളാണ് അജിത് കുമാർ സ്വീകരിക്കുന്നതെന്ന് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു. സംഭവത്തില്‍ എക്സൈസ് മന്ത്രിക്ക് പരാതി നല്‍കും. അകാരണമായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുന്നുവെന്നാണ് പ്രധാന ആരോപണം.
ഇടുക്കിയില്‍ ബാർ ലൈസൻസ് ലംഘനം നടത്തിയത് പിടികൂടിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചതായുമുള്ള ആരോപണം ഉയരുന്നുണ്ട്. എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന എം.ആർ. അജിത് കുമാറിന്‍റെ വിചിത്ര നിർദേശം ചര്‍ച്ചയായതിനു പിന്നാലെയാണ് ഇത്തരമൊരു ആരോപണം ഉയരുന്നത്. എക്സൈസ് കമ്മിഷണർ എസ്കോർട്ട് സംബന്ധിച്ച് നിർദേശമൊന്നും നല്‍കിട്ടിലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചിരുന്നു.
SUMMARY: Excise Officers Association against MR Ajith Kumar; Complaint to be submitted to the Minister
മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 16 കാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയില്‍ റെയില്‍വേ ട്രാക്കിനോട്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 160 രൂപ താഴ്ന്ന് 1,05,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഇടിഞ്ഞ് 13,165…
കൊല്ലം: കൊല്ലം മയ്യനാട് ട്യൂഷൻ അധ്യാപകൻ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്റർ പ്രധമാധ്യാപകൻ വിദ്യാർഥിയുടെ കൈ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്. മൂന്നാം പരാതിക്കാരിയുടെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. തന്നെ…
ബെംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആന്റ് ദി ആർട്സും സംയുക്തമായി അവതരിപ്പിക്കുന്ന കർണ്ണശപഥം കഥകളി…
ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ഡ്രോണ്‍ പ്രകോപനം തുടരുന്നു. സാംബ, പൂഞ്ച്, രജൗറി സെക്ടറുകളിലാണ് പുതിയതായി ഡ്രോണ്‍ സാന്നിധ്യം…