ഹൈദരാബാദ്: തെലങ്കാനയിലെ പശമൈലാറമിലെ സിഗാച്ചി കെമിക്കല്‍ ഇൻഡസ്ട്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 10 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഫാക്ടറിയിലെ റിയാക്ടർ സ്ഫോടനത്തെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തെ തുടർന്ന് നിരവധി തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
സംഭവ സ്ഥലത്ത് 11 ഫയർ എഞ്ചിനുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും അഗ്നിശമന പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. അതേസമയം പരുക്കേറ്റ തൊഴിലാളികളില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
SUMMARY: Explosion at chemical factory; 10 dead
ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം. ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ് . നിരോധനം…
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി അൻവറിന്റെ വീട്ടിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂർ ഒതായിലെ…
തൃശൂർ: തൃശൂരിൽ ഗുണ്ടാ സംഘം തീയറ്റർ നടത്തിപ്പുകാരനെ കുത്തി. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനാണ് കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുന്നിൽ…
ബെംഗളൂരു: 43 കിലോ മാന്‍ ഇറച്ചിയുമായി രണ്ടു പേരെ വനംവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് പിടികൂടി. ദൊഡിണ്ടുവാടി ഗ്രാമത്തിലെ മഹാദേവ, കിരണ്‍…
ബെംഗളൂരു: പ്രസവത്തിനിടെ ആശുപത്രി ഇടനാഴിയിൽ കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് ശിശുക്ഷേമ സമിതി. റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ…
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ റിമാന്‍ഡ് വിജിലന്‍സ് കോടതി…