LATEST NEWS

പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ഒരു പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി പരുക്കേറ്റവരെ ചികിത്സയ്ക്കായി ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. വിരുദുനഗര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം മറ്റൊരു സ്‌ഫോടനം നടന്നിരുന്നു. ശിവകാശിക്കടുത്തുള്ള ചിന്ന കാമന്‍പട്ടി ഗ്രാമപ്രദേശത്തുള്ള ഒരു പടക്ക ഫാക്ടറിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിട്ടുണ്ട്.

SUMMARY: Explosion at fireworks factory: One dead

NEWS BUREAU

Recent Posts

നടന്‍ വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടുത്ത സുഹൃത്തുക്കളോടൊപ്പം പുട്ടപര്‍ത്തിയില്‍ നിന്നും ഒരു യാത്ര കഴിഞ്ഞ്…

3 hours ago

രാത്രി വഴിയില്‍ ഇറക്കിവിടാന്‍ ശ്രമം; മുഖത്തടിക്കുമെന്ന് ഭീഷണി, ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം. യൂബർ ഓട്ടോ ബുക്ക് ചെയ്ത യുവതിയെ ലക്ഷ്യസ്ഥാനത്ത്…

4 hours ago

ഭക്തിസാന്ദ്രമായി ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ രഥോത്സവം

  ബെംഗളൂരു: ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി രഥോത്സവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 30,000 ഭക്തര്‍ പുലര്‍ച്ചെ മുതല്‍…

4 hours ago

മോഹന്‍ലാലിന് ആദരം; ‘ലാല്‍സലാ’മിന് ചെലവായത് 2.84 കോടി

തിരുവനന്തപുരം: ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി ഒരുക്കിയ 'മലയാളം വാനോളം ലാല്‍സലാം' പരിപാടിക്കായി സംസ്ഥാന സര്‍ക്കാര്‍…

4 hours ago

കര്‍ണാടകയില്‍ ഒക്ടോബര്‍ 11 വരെ മഴ തുടരും

ബെംഗളൂരു: കര്‍ണാടകയില്‍ ഒക്ടോബര്‍ 11 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ദിവസം തോറും തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും, മഴ…

5 hours ago

റൈറ്റേഴ്സ് ഫോറം സാഹിത്യ ചർച്ച

ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം സാഹിത്യ ചര്‍ച്ച നടത്തി. കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഹാളില്‍ നടന്ന…

5 hours ago