LATEST NEWS

വീട്ടില്‍ ദുരൂഹ സ്‌ഫോടനം: ദമ്പതിമാർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ഹാസൻ ആളൂർ ഹള്ളിയൂരില്‍ വീട്ടിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ ദമ്പതിമാർക്ക് ഗുരുതരമായ പരുക്ക്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാവ്യ (28), ഭർത്താവ് സുദർശൻ (32) എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇരുവരും ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

സ്ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്ന ഇവരുടെ രണ്ടുകുട്ടികള്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനും ചുറ്റുമതിലിനും ഇടയിലുള്ള സ്ഥലത്തായിരുന്നു സ്ഫോടനമുണ്ടായത്. ഇവിടെ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നതായും ഇത് പൊട്ടിത്തെറിച്ചതാണെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ പോലീസും ബോംബ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായരീതിയില്‍ ചില ലോഹഭാഗങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍തന്നെ സ്ഫോടനം സംബന്ധിച്ച് സംശയങ്ങളുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഹാസന്‍ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
SUMMARY: Explosion at home: couple seriously injured

NEWS DESK

Recent Posts

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…

38 minutes ago

ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…

54 minutes ago

മിനിവാന്‍ സ്‌കൂട്ടറിലിടിച്ച്‌ കോളജ് വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാന്‍ സ്‌കൂട്ടറിലിടിച്ച്‌ കോളജ് വിദ്യാര്‍ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂര്‍ സ്വദേശി വഫ…

2 hours ago

ബാബ സിദ്ദിഖി വധക്കേസ്: മുഖ്യപ്രതി അൻമോല്‍ ബിഷ്ണോയിയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു

ഡൽഹി: മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതികളിലൊരാളും അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനുമായ അൻമോല്‍…

2 hours ago

മകളെ ബലാല്‍സംഗം ചെയ്ത കേസില്‍ പിതാവിന് 178 വര്‍ഷം കഠിന തടവ്

മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ…

3 hours ago

സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2…

3 hours ago