LATEST NEWS

പുതുവത്സാരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്‌ഫോടനം; പത്തിലധികം പേര്‍ കൊല്ലപ്പെട്ടു

ബോണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു. ക്രാന്‍സ്-മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം.

മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ വിദേശികളുമുണ്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്ഫോടനം നടന്നയുടനെ പോലീസും അടിയന്തര സേവന സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, സുരക്ഷാ കാരണങ്ങളാല്‍ പ്രദേശം ഇപ്പോള്‍ പൂർണ്ണമായും പോലീസിന്റെ നിയന്ത്രണത്തില്‍ ആണുള്ളത്. സ്ഫോടനം ഭീകരാക്രമണമാണോ എന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് പോലീസ് അറിയിക്കുന്നത്.

SUMMARY: Explosion in Switzerland during New Year’s Eve; More than 10 people killed

NEWS BUREAU

Recent Posts

‘പോറ്റി ആദ്യം കേറിയത് സോണിയാഗാന്ധിയുടെ വീട്ടിൽ’, മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…

14 minutes ago

പിഎസ്‍സി: വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…

50 minutes ago

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…

1 hour ago

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…

2 hours ago

ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…

2 hours ago

2027 മുതല്‍ ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും

ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന്…

2 hours ago