BENGALURU UPDATES

ബെംഗളൂരുവില്‍ ജനവാസ മേഖലയില്‍ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി

ബെംഗളൂരു: നഗരത്തിലെ ജനവാസമേഖലയില്‍ നിന്ന് സ്ഫോടക ശേഖരം പോലീസ് പിടിച്ചെടുത്തു. 15 ജലാറ്റിൻ സ്റ്റിക്കുകൾ, 30 ഡിറ്റണേറ്ററുകൾ, വെടിമരുന്ന് ശേഖരം,  എന്നിവയാണ് പിടികൂടിയത്. അക്ഷയനഗറിലെ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ടാണ് ഇവ കണ്ടെത്തിയത്. ക്വാറികളിൽ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ ആണിവ.

നിരവധി അപ്പാർട്ട്മെൻ്റുകളുള്ള മേഖലയാണിത്‌. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇവിടെ നടത്തിയ സ്ഫോടനത്തെ തുടർന്ന് തൊട്ടടുത്തുള്ള കെട്ടിടങ്ങൾ കുലുങ്ങി. ഇതേ തുടര്‍ന്നു സമീപത്തെ താമസക്കാരന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പരിശോധനക്കായി പോലീസ് സംഘം എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.

എക്‌സ്‌കവേറ്റർ, ട്രാക്ടർ, ഭൂമി കുഴിക്കൽ യന്ത്രം എന്നിവയും സ്ഥലത്ത് നിന്ന് പോലീസ് പിടിച്ചെടുത്തു. ബോംബ് സ്ക്വാഡെത്തിയ ശേഷം സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കി. സ്ഫോടകവസ്തു നിയമത്തിലെ വകുപ്പുകൾ പ്രകാരം സ്ഥലം ഉടമയായ ചദ്രുവിനെതിരേ പോലീസ് കേസെടുത്തു. സ്ഫോടകവസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടന്നുവരുകയാണ്.
SUMMARY: Explosives seized from residential area in Bengaluru

NEWS DESK

Recent Posts

വീണ്ടും കുറഞ്ഞ് സ്വർണവില; പവന് 3680 രൂപ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വർണവിപണിയില്‍ വൻ വിലയിടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയില്‍ തുടർച്ചയായ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതിനിടയിലാണ് ഇന്ന് ഉപഭോക്താക്കള്‍ക്ക്…

6 minutes ago

ശബരിമല സ്വർണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊച്ചി: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വർണം കവർന്ന കേസില്‍ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻപോറ്റിക്ക് ജാമ്യം. ഉപധികളോടെയാണ് ജാമ്യം. ദ്വാരപാലക ശില്പ കേസില്‍…

50 minutes ago

മുൻ എംഎല്‍എ എം മുരളി അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് മുൻ എംഎല്‍എ എം മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ചെന്നിത്തല ചെറുകോല്‍…

2 hours ago

സി ജെ റോയിയുടെ മരണം: നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് എം ഡി ടി എ ജോസഫ്

ബെംഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തിൽ വിശദീകരണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്. റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക്…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് കൊയിലാണ്ടി കപ്പണ ഹൗസില്‍ കെ.ആർ.ലീല (74) ബെംഗളൂരുവില്‍ അന്തരിച്ചു. ജിങ്കേതിമ്മനഹള്ളിയിലായിരുന്നു താമസം. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: പ്രദീപ്,…

2 hours ago

ശിവകോട്ടെ മുത്തപ്പന്‍ തിരുപ്പന മഹോത്സവം ഫെബ്രുവരി 14,15 തീയതികളില്‍

ബെംഗളൂരു: ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മഠപ്പുരയിലെ വാര്‍ഷിക മഹോത്സവത്തിന് ഫെബ്രുവരി 10 ന് ചൊവ്വാഴ്ച രാവിലെ 7 ന്…

3 hours ago