ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ കഴിഞ്ഞ 28 ദിവസത്തിനിടെ എഐ കാമറയില്‍ കണ്ടെത്തിയത് 74,015 നിയമലംഘനങ്ങള്‍. 118 കിലോമീറ്ററിനുള്ളില്‍ സ്ഥാപിച്ച 22 കാമറകളാണ് ഈ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
74,015 നിയമലംഘനങ്ങളില്‍ 57,057 എണ്ണവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ടുള്ളതാണ്. അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് 10,945 കേസുകളും, വാഹനം ഓടിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 494 കേസുകളുമെടുത്തതായി ട്രാഫിക് പോലീസ് അറിയിച്ചു.
നിരവധി റോഡപകടങ്ങളും, ട്രാഫിക് നിയമലംഘനങ്ങളും പാതയിൽ പതിവായതോടെയാണ് എഐ കാമറ സ്ഥാപിച്ചത്. എന്നിട്ടും നിയമം ലംഘിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ല.
ബെംഗളുരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ഓരോ മണിക്കൂറിലും 100-ലധികം ട്രാഫിക് നിയമലംഘനങ്ങളാണ് എഐ കാമറ രേഖപ്പെടുത്തുന്നത്. നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങള്‍ ടോളിലൂടെ പുറത്തേയ്ക്ക് കടക്കുമ്പോള്‍ ഫാസ്റ്റ്ടാഗ് അക്കൗണ്ടില്‍ നിന്നും പിഴ ഈടാക്കുകയാണ് ചെയ്യുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേ തുറന്നത്.
TAGS: BENGALURU UPDATES
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…