തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക പരിശോധന. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം രണ്ട് ദിവസത്തിനിടെ ആരംഭിച്ച പരിശോധനയിൽ ഭൂരിഭാഗവും സ്വകാര്യ ബസുകളാണ് നിയമലംഘനത്തിന് പിടിയിലായത്. ‘പിടിച്ചെടുത്ത 390 എയർ ഹോണുകൾ ഉടൻ നശിപ്പിച്ചു കളയും’ എന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. പിഴയിനത്തിൽ മാത്രം 5,11,000 രൂപയാണ് ഈ ദിവസങ്ങളിൽ ഈടാക്കിയത്.
വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്താകെ പ്രത്യേക പരിശോധന നടത്താന്‍ കഴിഞ്ഞദിവസമാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച മുതല്‍ 19 വരെയാണ് അനധികൃത ഹോണുകള്‍ കണ്ടെത്താനുള്ള പരിശോധന നടത്തുക.
കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു. അതിനു പിന്നാലെയാണ് പുതിയ നടപടി.അനധികൃത ഹോണുകള്‍ക്കെതിരെ ഹൈക്കോടതിയും മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
SUMMARY: Extensive inspection to find illegal air horns; 390 seized in two days
ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നുള്ളവരാണ് അപകടത്തിൽ…
ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഡിസംബർ 6 ശനിയാഴ്ചയും 7…
ബെംഗളൂരു: എല്ലാ വർഷവും സെപ്റ്റംബർ 13 ന് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ വനിതാ ജീവനക്കാരുടെ…
ബെംഗളൂരു: ബാംഗ്ലൂർ ലിറ്ററേച്ചര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീഡം പാര്‍ക്കില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ ബാനു മുഷ്താഖ്,…
ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം പിടികൂടിയതായി സിറ്റി പോലീസ് കമ്മിഷണർ സീമന്ദ് കുമാർ…
ന്യൂഡൽഹി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍. ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ ഇന്നും മുടങ്ങുമെന്ന്…