തിരുവനന്തപുരം: കനത്തചൂടിൽ എല്ലാതരം അവധിക്കാല ക്ലാസുകളും പരിശീലനങ്ങളും പൂർണമായും ഒഴിവാക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാർ, സ്വകാര്യ, സിബിഎസ്‌ഇ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, ട്യൂട്ടോറിയലുകൾ, എൻട്രൻസ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം ബാധകമാണ്. അൺഎയ്‌ഡഡ് സ്കൂളുകളിലും ക്ലാസുകൾ പാടില്ലെന്നാണ് നിർദേശം. അതേസമയം രാവിലെ ഏഴുമുതൽ പത്തുവരെയും വൈകുന്നേരങ്ങളിലും ക്ലാസുകൾ ആവാം. കനത്ത ചൂടിൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ ക്ലാസുകൾ നടത്തുന്നത് കണ്ടെത്തിയാൽ വകുപ്പുതല നടപടിക്കും ശുപാർശയുണ്ട്.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾവരെ പൊതു അവധിയാണ്. നേരത്തെ ശനിവരെ അവധി പ്രഖ്യാപിച്ച ഐടിഐകൾക്കും അങ്കണവാടികൾക്കും ഇത് ബാധകമാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും തിങ്കൾ വരെ ക്ലാസുകൾ ഒഴിവാക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. പരീക്ഷകൾക്ക് മാറ്റമില്ല. എൻസിസി, എൻഎസ്എസ് എന്നിവയുടെ പകൽസമയത്തെ പരിശീലനം, പരേഡ്, ഡ്രിൽ എന്നിവയും ഈ സമയം പാടില്ല.
കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം…
പാലക്കാട്: നിപ സംശയത്തെ തുടർന്ന് ചികിത്സയിലുള്ള മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ…
തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…
ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് വിശദമായ മെഡിക്കല്‍ ബോർഡ്…
ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം…