LATEST NEWS

ഇന്ന് അതിതീവ്ര മഴ; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെ‍ഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസറഗോഡ്‌, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ട്.

ഇടുക്കിയിൽ രാത്രിയാത്ര നിരോധനമുണ്ട്. ഖനനം അടക്കം നിർത്തിവെയ്ക്കാൻ കളക്ടർ ഉത്തരവിട്ടു. സാഹസിക വിനോദങ്ങൾക്കും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം.

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.

അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡെൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല. 
SUMMARY: Extremely heavy rain today; Red alert issued in three districts

WEB DESK

Recent Posts

മമ്മൂട്ടിയുടെ ഇടപെടല്‍; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ

കൊച്ചി: നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയില്‍ അഞ്ചു വയസുകാരി നിയയ്ക്ക് ആശ്വസം. മൂത്രനാളിയില്‍ ഉണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച…

16 minutes ago

സ്വർണവില കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുത്തനെ കുറഞ്ഞു. പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 94,000 ത്തിന് താഴേക്ക് എത്തിയിരിക്കുകയാണ്…

43 minutes ago

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ കുടുങ്ങി

പത്തനംതിട്ട: ശബരിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്ടർ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ്…

2 hours ago

വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചു

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരുക്കേറ്റു. കോട്ടയ്ക്കൽ സ്വദേശി വളപ്പിൽ ലുക്മാൻൻ്റെ മകൻ മിസ്ഹാബ്…

3 hours ago

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും റെക്കോര്‍ഡിലേക്ക്; ഏക്കത്തുകയില്‍ വീണ്ടും ചരിത്രം

തൃശൂർ: കേരളത്തിലെ നാട്ടാനകളിലെ സൂപ്പർ സ്റ്റാറായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും റെക്കോർഡ് തുകയ്ക്ക് ഏക്കത്തിനെടുത്തു. അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം…

3 hours ago

ഫ്രഷ് കട്ട് സംഘർഷം: 361 പേർക്കെതിരെ കേസ്, ഡിവൈഎഫ്ഐ നേതാവ് ഒന്നാം പ്രതി

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ…

5 hours ago