ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കന്റോണ്‍മെന്റ് സോണ്‍, ലയണ്‍സ് ക്ളബ് ഓഫ് ബെംഗളൂരു വിജിനപുര, ചാലൂക്യ, കമ്പിനി, മാരുതി സേവ നഗര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ക്യാമ്പസില്‍ നടന്ന ക്യാമ്പിന്റെ ഉത്ഘാടനം കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ നിര്‍വഹിച്ചു.
കേരളസമാജം കന്റോണ്‍മെന്റ് സോണ്‍ ചെയര്‍പേര്‍സണ്‍ ലൈല രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് വിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വിജയകുമാര്‍ മുഖ്യാതിഥിയായി.
ലയണ്‍സ് ക്ളബ് ഓഫ് ബെംഗളൂരു വിജിനപുര ക്ലബ് പ്രസിഡന്റ് റജികുമാര്‍, സെക്രട്ടറി സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് ഹനീഫ്, കൃഷ്ണകുമാര്‍, രജിത് കുമാര്‍, അജയ്, കേരളസമാജം അസിസ്റ്റന്റ് സെക്രട്ടറി മുരളീധരന്‍, ഐഷ ഹനീഫ്, ഹൈസ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ വത്സ തുടങ്ങിയവര്‍ സംബന്ധിച്ചു.
അഞ്ഞൂറ് വിദ്യാര്‍ഥികള്‍ക്ക് നേത്ര പരിശോധന നടത്തി. കാഴ്ച വൈകല്യമുള്ള 80 വിദ്യാര്‍ഥികള്‍ക്ക് കണ്ണടകള്‍ നല്‍കുമെന്ന് സോണ്‍ കണ്‍വീനര്‍ ഹരികുമാര്‍ അറിയിച്ചു. അലോക വിഷനുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
<br>
TAGS :KERALA SAMAJAM,
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…
പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനുള്ള നിർണായക നീക്കവുമായി പോലീസ്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും…
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയില്‍…
ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…
കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…