കൊച്ചി: വാഹനാപകടത്തില്‍ മരണപ്പെട്ട ജെൻസന് ആദരാഞ്ജലികള്‍ അർപ്പിച്ച് നടൻ ഫഹദ് ഫാസില്‍. ഫേസ്ബുക്കില്‍ ജെൻസന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഫഹദ് ഫാസിലിന്റെ പ്രതികരണം. കാലത്തിന്റെ അവസാനം വരെ നീ ഓർമ്മിക്കപ്പെടുമെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ജെൻസന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇന്ന് രാവിലെയാണ് അദ്ദേഹം ആദരാഞ്ജലികള്‍ അർപ്പിച്ചത്.
‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പേർ ആദരാഞ്ജലികള്‍ അർപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു ജെൻസൻ മരണപ്പെട്ടത്.
ചൊവ്വാഴ്ചയായിരുന്നു കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിന് സമീപമം ജെൻസൻ സഞ്ചരിച്ച വാൻ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ജെൻസന് സാരമായി പരിക്കേറ്റിരുന്നു. ശ്രുതിയുള്‍പ്പെടെ വാനില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ശ്രുതിയ്ക്കും പരുക്കേറ്റിട്ടുണ്ട്. കാലിന് പരുക്കേറ്റ ശ്രുതി ആശുപത്രിയില്‍ ചികിത്സയിലാണ്.
TAGS : FAHAD FAZIL | FACEBOOK
SUMMARY : You will be remembered until the end of time brother; Fahad Fazil on Jensen’s demise
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…