ബെംഗളൂരു: ഫെയ്മ കര്‍ണാടക ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സിംഗപ്പൂരിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനായ ഡി. സുധീരന്. സിംഗപ്പൂര്‍ കൈരളീ കലാനിലയത്തിന്റെ നാടകം അന്തിത്തോറ്റം അരങ്ങേറിയ ബെംഗളൂരുവിലെ ജാഗ്രിതി തിയേറ്ററില്‍ വെച്ച് ഫെയ്മ ദേശീയ ജനറല്‍ സെക്രട്ടറി റജികുമാര്‍, കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും കേരള സമാജം ഐഎഎസ് അക്കാദമി ഉപദേഷ്ടാവുമായ പി ഗോപകുമാര്‍ ഐഎഎസ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരന്‍ രമന്തളി എന്നിവര്‍ ചേര്‍ന്ന് സുധീരന് അവാര്‍ഡ് സമ്മാനിച്ചു.
സിംഗപ്പൂരിലെ മലയാളി സാംസ്‌കാരികരംഗത്ത് അഞ്ച് ദശാബ്ദങ്ങളിലേറെയായി സാഹിത്യം, നാടകം, സംഗീതം എന്നിവയില്‍ വിലപ്പെട്ട സംഭാവനകള്‍ ചെയ്തിട്ടുള്ള സുധീരന്‍ മലയാളഭാഷയെയും സംസ്‌കാരത്തെയും തലമുറകളിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കവി, നാടകകൃത്ത്, സംവിധായകന്‍, നടന്‍, ”കരോക്കെ ലെജന്‍ഡ്” എന്നീ നിലകളില്‍ ഒരുപോലെ ശ്രദ്ധേയനായിരുന്നു. നിരവധി പ്രശസ്ത നാടകങ്ങള്‍ സംവിധാനം ചെയ്യുകയും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
SUMMARY: FAIMA Karnataka Lifetime Achievement Award to D Sudheeran
ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ…
പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.അലനല്ലൂരിൽ ആണ് സംഭവം. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ്…
പ്രാഗ്: 18 വയസ്സുകാരിയായ ഇന്ത്യൻ അമ്പെയ്ത്ത് താരം ശീതള്‍ ദേവി കായിക ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേർത്തു. കൈകളില്ലാത്ത ആദ്യ വനിതാ…
ബെംഗളൂരു: കർണാടക പിസിസി ജനറൽ സെക്രട്ടറിയും മലയാളിയുമായ ടി.എം. ഷാഹിദ് തെക്കിലിനെ സംസ്ഥാന മിനിമം വേതന ബോർഡ് ചെയർമാനായി നിയമിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ വീണ്ടും അവസരം. തിങ്കളാഴ്ച മുതൽ വോട്ടര്‍ പട്ടികയിൽ…
ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനക്കേസില്‍ പ്രതി സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി പുറത്ത്. കേസിലെ പ്രതി സെബാസ്റ്റ്യനെ ഇയാളുടെ…