LATEST NEWS

ബെംഗളൂരുവിലെ ഇറ്റാലിയൻ, ജാപ്പനീസ് കോൺസുലേറ്റുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ ഇറ്റലി കോൺസുലേറ്റ് ജനറലിനും ജപ്പാൻ കോൺസുലേറ്റ് ജനറലിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചു. ഒരേ ഐഡിയിൽ നിന്നാണ് രണ്ട് ഭീഷണി ഇമെയിലുകളും എത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഭീഷണി സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.

ഇറ്റാലിയൻ കോൺസൽ ജനറല്‍ ജിയാൻഡോമെനിക്കോ മിലാനോയുടെ പരാതിയെത്തുടർന്ന് ഹലസുരു പോലീസ് കേസെടുത്തു. ജാപ്പനീസ്  കോൺസുലേറ്റ് ജനറലിലെ സുരക്ഷാ ഉദ്യോഗസ്ഥൻ കോസിമോ സിസിരിയല്ലോയുടെ പരാതിയില്‍ വിധാൻ സൗധ പോലീസ് ആണ് കേസെടുത്തത്. ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ സെക്ഷൻ 66 എഫ് (സൈബർ ഭീകരത) പ്രകാരമാണ് കേസ് എടുത്തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
SUMMARY: Fake bomb threat against Italian and Japanese consulates in Bengaluru

NEWS DESK

Recent Posts

നൈജീരിയയിൽ ഭീകരാക്രമണം; 162 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയിലെ ക്വാരയിലും കറ്റ്സിനയിലും സായുധസംഘം നടത്തിയ ആക്രമണത്തില്‍ 162 പേര്‍ കൊല്ലപ്പെട്ടു. ഉള്‍നാടന്‍ ഗ്രാമമായ വോറോയിലും കഴിഞ്ഞ ദിവസം വലിയ…

23 minutes ago

പി കെ റോസി ചലച്ചിത്ര പുരസ്‌കാരം സംവിധായകൻ പ്രശാന്ത് ഈഴവന്

കൊച്ചി: പി.കെ റോസി ചലച്ചിത്ര പുരസ്‌കാരത്തിന് സംവിധായകൻ പ്രശാന്ത് ഈഴവന്‍ അര്‍ഹനായി. 'ഒരുജാതി പിള്ളേരിഷ്ടാ' എന്ന സിനിമയുടെ സംവിധായൻ ആണ്…

28 minutes ago

വി.എസിന് ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന് കുടുംബം; ‘ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുതെന്ന്’ മകൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്കാരം കുടുംബം സ്വീകരിക്കില്ല. വി.എസിന്റെ…

53 minutes ago

വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു

തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. ജനവാസ…

2 hours ago

ഹിമാചലിൽ സ്കൂളുകളിൽ മൊബൈൽ ഫോണിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി

ഷിംല: ഹിമാചൽ പ്രദേശിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം. മാർച്ച് 1…

3 hours ago

മേഘാലയയില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; 10 തൊഴിലാളികള്‍ മരിച്ചു

മേഘാലയ: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 10 തൊഴിലാളികള്‍ മരിച്ചു. ഡൈനാമിറ്റ്…

4 hours ago