തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീക്ഷേത്രത്തിലും വ്യാജ ബോംബ് ഭീഷണി. രണ്ടു ക്ഷേത്രത്തിലും ബോംബ് വച്ചിട്ടുണ്ടെന്നും വൈകീട്ടോടെ സ്ഫോടനമുണ്ടാകുമെന്നും ആയിരുന്നു സന്ദേശം. പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് രാവിലെ ഇമെയിൽ സന്ദേശം എത്തിയത്.
ഡാര്‍ക്ക് നെറ്റ് വഴിയാകാം ഇ മെയില്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് സൈബര്‍ പോലീസ് അറിയിച്ചു.
വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഭീഷണി ലഭിച്ചയുടന്‍ പരിശോധന കര്‍ശനമാക്കിയെന്നും പോലീസ് പറഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാലും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.
SUMMARY: Fake bomb threat at Padmanabha Swamy Temple and Attukal
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ…
ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന് പേരിൽ അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു. സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചിക്കമഗളൂരു ജില്ലയിലെ…
ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസന്ദ്ര യെല്ലോ ലൈനില്‍ അഞ്ചാമത്തെ മെട്രോ ട്രെയിൻ നവംബർ 1മുതല്‍ ഓടിത്തുടങ്ങും ഇതോ…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിറയൻകീഴ് അഴൂർ സ്വദേശി വസന്ത(77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം…
ബെംഗളൂരു : മുത്തപ്പൻസേവാസമിതി ട്രസ്റ്റിന്റെ 17-മത് മുത്തപ്പൻ തിരുവപ്പന മഹോത്സവം വിവിധ പരിപാടികളോടെ ഫെബ്രുവരി 14,15 തീയതികളിൽ നടത്തും. ഹോറമാവ്…
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ആറ് പാക് സൈനികർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ക്യാപ്റ്റനും ഉൾപ്പെടുന്നു. അഫ്ഗാനിസ്ഥാനുമായി അതിർത്തി…