LATEST NEWS

ബെംഗളൂരുവില്‍ വ്യാജ ബോംബ് ഭീഷണി വർധിക്കുന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

ബെംഗളൂരു: നഗരത്തില്‍ വ്യാജ ബോംബ് ഭീഷണി വർധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പോലീസ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുടെ വസതിക്കെതിരേയും വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്.

ഈ സാഹചര്യത്തില്‍ കേസുകള്‍ അന്വേഷിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായാണ് ഒരു പ്രത്യേക സംഘം രൂപീകരിച്ചത്.
ബെംഗളൂരു വെസ്റ്റ് പോലീസ് ജോയിന്റ് കമ്മീഷണര്‍ സി. വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഒരു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി), ഒരു അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (എസിപി), മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

നിലവില്‍, നഗരത്തിലുടനീളം 34 വ്യാജ ഭീഷണി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവ സംഘം അന്വേഷിച്ചുവരികയാണ്. മറ്റ് സംസ്ഥാനങ്ങളിലെ പോലീസുകാരുമായി സംഘം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. പ്രതികള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളും താല്‍ക്കാലിക ഇമെയില്‍ ഡൊമെയ്നുകളും ഉപയോഗിച്ച് തങ്ങളുടെ ലൊക്കേഷനുകള്‍ മറച്ചുവെച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
SUMMARY: Fake bomb threat increasing in Bengaluru; special team to investigate

WEB DESK

Recent Posts

അനധികൃത സ്വത്ത് സമ്പാദനം; പിവി അന്‍വറിന് ഇഡി നോട്ടീസ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)…

10 minutes ago

പരപ്പന അഗ്രഹാര ജയിലിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യം പ്രചരിച്ചതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു പരപ്പന അഗ്രഹാര…

56 minutes ago

നടിയെ ആക്രമിച്ച കേസ്; ‘തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍’ ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങള്‍ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് ഇനി രണ്ടുനാള്‍ മാത്രം ബാക്കിനില്‍ക്കെ ദിലീപ് മുഖ്യമന്ത്രിയ്ക്ക് അയച്ച മെസേജ് വിവരം…

1 hour ago

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നുള്ളവരാണ് അപകടത്തിൽ…

2 hours ago

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഡിസംബർ 6 ശനിയാഴ്ചയും 7…

2 hours ago

സെപ്റ്റംബർ 13 സംസ്ഥാനത്ത് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കും

ബെംഗളൂരു: എല്ലാ വർഷവും സെപ്റ്റംബർ 13 ന് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ വനിതാ ജീവനക്കാരുടെ…

3 hours ago