KARNATAKA

നീറ്റ് പരീക്ഷയുടെ കൗൺസലിങ്ങിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി; 21 വിദ്യാർഥികളുടെ പേരിൽ കേസ്

ബെംഗളൂരു: നീറ്റ് പിജി പ്രവേശന പരീക്ഷയുടെ കൗൺസലിങ്ങിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 21 വിദ്യാർഥികളുടെ പേരിൽ ബെംഗളൂരു പോലീസ് കേസെടുത്തു. പിഎച്ച് (ഫിസിക്കലി ഹാൻഡികാപ്ഡ്) കേൾവിക്കുറവുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ് വിദ്യാർഥികള്‍ വ്യാജമായി തയ്യാറാക്കിയത്. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നു കർണാടകത്തിൽ കൗൺസലിങ് നടത്തുന്ന കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയിൽ മല്ലേശ്വരം പോലീസാണ് കേസെടുത്തത്.

മെഡിക്കൽപ്രവേശനത്തിന് അപേക്ഷിച്ചപ്പോൾ ഇവര്‍ പിഎച്ച് വിഭാഗത്തിൽ അപേക്ഷ നൽകിയിരുന്നില്ല. എന്നാല്‍ പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു. കൗൺസലിങ്ങിന്റെ ഭാഗമായി ഇവരെ കേൾവിക്കുറവിന്റെ പരിശോധനയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്കും നിംഹാൻസിലേക്കും അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
SUMMARY: Fake certificates presented for NEET exam counselling; Case filed against 21 students

 

NEWS DESK

Recent Posts

റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബ്; ഒഴിവായത് വൻ ദുരന്തം

കാസറഗോഡ്: റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവച്ച നിലയില്‍. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്ബർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന…

33 minutes ago

അമ്മയ്ക്കൊപ്പം നടക്കുകയായിരുന്ന അ‍ഞ്ച് വയസുകാരനെ പുലി കടിച്ചുകൊന്നു

അഹമ്മദാബാദ്: അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം.…

1 hour ago

ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും സംഘടിപ്പിച്ചു

ബെംഗളൂരു: വിജയനഗർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും നടത്തി. സൺ‌ഡേ സ്കൂൾ കുട്ടികൾ, മർത്ത മറിയം…

2 hours ago

ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങ് ബ്ലാങ്കറ്റ് വിതരണം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ' വാം ബെംഗളൂരു' എന്ന പേരിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരത്തും അന്തി…

2 hours ago

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കല്‍: വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശബരിമല വിമാനത്താവള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. കുറ‍ഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ പരാജയം. വിമാനത്താവളത്തിനായി 2570…

2 hours ago

വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

3 hours ago