ബെംഗളൂരു: വിദ്യാർഥികളുടെ വിവരം ആവശ്യപ്പെട്ട് സ്വിഗ്ഗിയുടെ പേരിൽ സർവകലാശാകൾക്ക് വ്യാജ ഇ-മെയിലുകൾ ലഭിച്ചതായി പരാതി. വൈറ്റ്ഫീൽഡ് സിഇഎൻ പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് സ്വിഗ്ഗി പ്രതിനിധി പരാതി നൽകി. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ലയോള യൂണിവേഴ്സിറ്റി, ദയാനന്ദ് സാഗർ ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റി, ന്യൂ ഹൊറൈസൺ എന്നിവയുൾപ്പെടെ 17 സ്വകാര്യ സർവകലാശാലകളിലേക്കാണ് സ്വിഗ്ഗിയുടെ പേരിൽ ഇമെയിലുകൾ ലഭിച്ചത്.
സ്വിഗ്ഗിയിൽ മാനേജരായി ജോലി ചെയ്യുന്ന എൻ ഹർഷിത്, വിക്രം കുമാർ സിംഗ് എന്നിവരാണ് മെയിൽ അയച്ചതെന്ന് പോലീസ് പറഞ്ഞു. ഇമെയിലുകൾ സംബന്ധിച്ച് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സ്വിഗ്ഗിയുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവം വ്യാജമാണെന്ന് മനസിലായത്. വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് വിക്രം കുമാർ സിംഗ് കമ്പനിയുടെ പേര് ദുരുപയോഗം ചെയ്ത് ആളുകളെ വഞ്ചിക്കുകയാണെന്ന് സ്വിഗ്ഗി പരാതിയിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU
SUMMARY: Swiggy lodges complaint against fake emails seeking university students’ details
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള് പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…