KERALA

കാസറഗോഡ് വ്യാജ തോക്ക് നിര്‍മാണശാല കണ്ടെത്തി; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ

കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ രാജപുരത്ത് നാടൻ കള്ളത്തോക്ക് നിർമാണത്തിനിടെ ഒരാൾ പിടിയിൽ. നാടൻ തോക്കുകളും നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു. രാജപുരം കോട്ടക്കുന്നിലെ ജെസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് നാടൻ തോക്ക് നിർമ്മാണത്തിലേർപ്പെട്ടിരുന്ന ആലക്കോട് കാർത്തികപുരത്തെ അജിത്ത് കുമാർ (55)നെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു നാടൻ തോക്കും, നിർമ്മാണത്തിലിരിക്കുന്ന ഒരു തോക്കും ഉൾപ്പെടെ മൂന്ന് തോക്കുകൾ പോലീസ് പിടിച്ചെടുത്തു. ഇതിന് പുറമെ തോക്ക് നിർമ്മാണത്തിന് ആവശ്യമായ നിരവധി സാധനങ്ങളും പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബേക്കൽ, കാഞ്ഞങ്ങാട് ഡി വൈ എസ് പി മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ആശാരിപണിയിലു കൊല്ലപ്പണിയിലും വിദഗ്ധനായ പ്രതി മരവും വാഹനത്തിന്‍റെ ഇരുമ്പ് പൈപ്പ് ഭാഗങ്ങളും ഉപയോഗിച്ചാണ് തോക്ക് നിർമ്മിച്ചിരുന്നത്.

പുതിയ തോക്കുകൾ ഒളിവിലുള്ള പ്രതികൾക്കുവേണ്ടിയാണ് നിർമിച്ചതെന്നാണ് വിവരം. 2010, 2011 വർഷങ്ങളിലും ആയുധനിയമ പ്രകാരം പ്രതിയുടെ പേരിൽ രാജപുരം പോലീസ് കേസെടുത്തിരുന്നു. 2012-ൽ കർണാടക സുള്ള്യയിലും സമാനമായ കേസിൽ ശിക്ഷിക്കപ്പട്ടിട്ടുണ്ട്‌. മൂന്ന് മാസം മുമ്പാണ് ജസ്റ്റിന്‍റെ കോട്ടക്കുന്നിലെ വീട് വാടകയ്ക്കെടുത്തത്. ഒരു മാസം കൊണ്ടാണ് ഒരു തോക്ക് നിർമ്മിക്കുന്നത്. തോക്ക് ആവശ്യമുള്ളവർക്ക് സ്ഥലത്തെത്തി തോക്ക് നിർമ്മിച്ചു കൊടുക്കുന്ന രീതിയായിരുന്നു ഇയാളുടേത്. ഒളിവിൽ പോയ മറ്റ് രണ്ടു പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. അജിത്ത് കുമാർ ഇതിന് മുമ്പ് തോക്ക് നിർമ്മാണ കേസിൽ പ്രതിയായിട്ടുണ്ട്. കോടതിൽ ഹജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
SUMMARY: Fake gun manufacturing facility found in Kasaragod; one arrested, two absconding

NEWS DESK

Recent Posts

വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ 11 വയസ്സുകാരി മരിച്ചു

പത്തനംതിട്ട: വീട്ടിലെ വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പന്തളം കടക്കാട് അഷ്റഫ് റാവുത്തർ- സജിന…

10 minutes ago

കെ.എന്‍.എസ്.എസ് തിപ്പസാന്ദ്ര- സി വി രാമൻനഗർ കരയോഗം കുടുംബസംഗമം 13 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി തിപ്പസന്ദ്ര- സി വി രാമന്‍നഗര്‍ കരയോഗം കുടുംബസംഗമം 'വിസ്മയം 2025' ജൂലൈ 13…

41 minutes ago

ശബരിമലയില്‍ പൂജകള്‍ക്കായി നാളെ നട തുറക്കും

പത്തനംതിട്ട: മാളികപ്പുറം ക്ഷേത്രത്തിനു സമീപം പുതുതായി നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട്…

48 minutes ago

ശ്രീനാരായണ സമിതി ഗുരുപൂര്‍ണ്ണിമ ദിനാഘോഷം

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ഹലസൂരു ഗുരുമന്ദിരത്തിൽ ഗുരുപൂര്‍ണ്ണിമ ദിനം ആഘോഷിച്ചു. മഹിളാവിഭാഗത്തിന്റെയും, ക്ഷേത്രകമ്മറ്റിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകള്‍ക്ക് സമിതി…

50 minutes ago

തിരുവനന്തപുരത്ത് ആക്രിക്കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം ആക്രിക്കടയ്ക്കു തീപിടിച്ചു. ഫയർഫോഴ്‌സിൻ്റെ സമയോചിതമായി ഇടപെടലില്‍ മറ്റിടങ്ങളിലേക്ക് തീ പടരാതെ അണയ്ക്കാനായി. മുഹമ്മദ്…

1 hour ago

പാലത്തിന്റെ കൈവരിയില്‍ ബസ് ഇടിച്ചുകയറി അപകടം; 20 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുകയറി 20 യാത്രക്കാര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക്…

2 hours ago