വ്യാജ ഐ.ഡി. കാര്‍ഡുമായി വിധാൻ സൗധയിൽ പ്രവേശിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേഴ്‌സണൽ സെക്രട്ടറിയാണെന്ന് പറഞ്ഞ് വ്യാജ ഐ.ഡി. കാര്‍ഡ് കാണിച്ച് വിധാൻ സൗധയിൽ പ്രവേശിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ധാർവാഡ് സ്വദേശി ശ്രീശൈൽ ജക്കന്നവാറെ (40) ആണ് വിധാൻസൗധ പോലീസ് അറസ്റ്റ് ചെയ്തത്. കാർഡ് വിശദമായി പരിശോധിച്ച ശേഷം വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇങ്ങനെയൊരു തസ്തികയില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ എട്ട് മാസമായി പലതവണ ഇയാള്‍ വ്യാജ കാര്‍ഡ്‌ ഉപയോഗിച്ച് വിധാൻ സൗധയിൽ പ്രവേശിച്ചതായാണ് വിവരം. സംഭവത്തിൽ വിധാൻ സൗധ പോലീസ് അന്വേഷണമാരംഭിച്ചു.
<BR>
TAGS : ARRESTED | FAKE ID CARD
SUMMARY : Fake I.D. Vidhan entered Soudha with the card; The youth was arrested

Savre Digital

Recent Posts

വയനാട്ടിലെ കോൺഗ്രസ്‌ നേതാവും വാർഡ് മെമ്പറുമായ ജോസ് നെല്ലേടം മരിച്ച നിലയിൽ

പുൽപ്പള്ളി: പുൽപള്ളിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചൻ അന്യായമായി ജയിലിൽ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസ് ചോദ്യം…

12 minutes ago

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി…

27 minutes ago

വീണ്ടും റെക്കോഡിട്ട് സ്വർണവില; പവന് 560 രൂപ കൂടി 81,600 രൂപയായി

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 70 രൂപയുടെ വർധനയാണ് വെള്ളിയാഴ്ച ഉണ്ടായത്. 10,200 രൂപയായാണ് ഗ്രാമിന് വില വർധിച്ചത്.…

50 minutes ago

സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റു

ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പകൽ 9.30ന് നടക്കുന്ന ചടങ്ങിൽ…

2 hours ago

വിവാഹാഭ്യർഥന നിരസിച്ചതിന് 24 കാരിയെ അയൽക്കാരൻ കൂടിയായ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു

ബെംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന് 24 കാരിയായ യുവതിയെ അയൽക്കാരൻ കൂടിയായ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഉഡുപ്പി ബ്രഹ്മവർ ഗോകർണ്ണയിലാണ് സംഭവം. ചെഗ്രിബെട്ടു…

2 hours ago

ഡോ. മോഹൻ കുണ്ടാറിന് പുരസ്കാരം

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ (DBTA) 2025-ലെ വിവർത്തന പുരസ്കാരം ഡോ. മോഹൻ കുണ്ടാർ നേടി. മലയാളം ജ്ഞാനപീഠ ജേതാവ്…

2 hours ago