തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സുഹൃത്തുക്കളായ 4 പേരെ കൂടി പ്രതിചേര്‍ത്തു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനായി വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. മൊഴി നല്‍കാന്‍ ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം രാഹുലിന് നോട്ടീസ് നല്‍കും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റൂബിന്‍ ബാബു, അശ്വന്ത്, ജിഷ്ണു , ചാര്‍ലി ഡാനിയല്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികളുടെ ഫോണുകളില്‍ നിന്നും ഇത് സംബന്ധിച്ച വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി വിതരണം ചെയ്യുന്നതിന് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. കാര്‍ഡ് കളക്ഷന്‍ എന്ന പേരിലായിരുന്നു ഗ്രൂപ്പ്. പുതുതായി പ്രതിചേര്‍ത്ത 4 പേര്‍ കൂടി ചേര്‍ന്നാണ് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് എന്നാണ് ക്രൈംബ്രാഞ്ചിനെ കണ്ടെത്തല്‍.
SUMMARY: Fake ID card; Crime Branch charges Rahul’s friends in the case
ലക്നോ: റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹം ബിജെപി പ്രവർത്തകർ തടഞ്ഞു. പ്രധാനമന്ത്രിയുടെ മാതാവിനെതിരായ…
തിരുവനന്തപുരം: പാറശ്ശാല പെരുവിള പുല്ലൂർക്കോണത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലിനു രാജ് - ജതിജാ…
കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ. മൂന്നാഴ്ച കൂടി ഹൈക്കോടതിയോട് സമയം ചോദിച്ചിരിക്കുകയാണ്…
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി തുടരും. ടോള്‍ പിരിവ് മരവിപ്പിച്ച നടപടി ഹൈക്കോടതി തിങ്കളാഴ്ചവരെ നീട്ടി. ഗതാഗത…
തൃശൂർ: മദ്യലഹരിയില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു. കൊരട്ടി ആറ്റപാടത്താണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരൻ ജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ…
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പോലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ്…