ബെംഗളൂരു : കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ പേരിലുള്ള കേസ് കര്‍ണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെതാണ് വിധി. തേജസ്വി സൂര്യയുടെ ഹർജിയിലാണ് നടപടി
വഖഫ് ബോർഡ് ഭൂമിയേറ്റെടുത്തതിനെത്തുടർന്ന് ഹാവേരിയിലെ ഒരു കർഷകൻ ജീവനൊടുക്കിയതായി ഒരു കന്നഡ ന്യൂസ് പോർട്ടലിൽവന്ന വാർത്ത തേജസ്വി സൂര്യ ‘എക്സി’ൽ പോസ്റ്റുചെയ്തിരുന്നു. ഇതേതുടന്നാണ് ഹാവേരി പോലീസ് കേസെടുത്തത്. തേജസ്വി സൂര്യക്കുപുറമേ വാർത്ത പ്രസിദ്ധീകരിച്ച രണ്ട് ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാരുടെയും പേരിൽ കേസെടുത്തു. 2022-ൽ മഴയിൽ വിളകൾ നശിച്ചുപോയതിനാൽ വായ്പ തിരിച്ചടയ്ക്കാനാവാതെ ഹാവേരിയിലെ കർഷകൻ ജീവനൊടുക്കിയ സംഭവമാണ് വഖഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെടുത്തി തേജസ്വി സൂര്യ പോസ്റ്റുചെയ്തത്. വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു. പക്ഷേ, പോലീസ് കേസുമായി മുന്നോട്ടുപോയതിനെ തുടർന്നാണ് കേസ് തള്ളണമെന്നാവശ്യപ്പെട്ട് തേജസ്വി സൂര്യ ഹൈക്കോടതിയെ സമീപിച്ചത്.
<br>
TAGS : TEJASWI SURYA
SUMMARY : Fake news related to farmer suicide: Case against Tejashwi Surya rejected
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…