11കാരിയെ ആഭിചാരക്രിയയുടെ പേരില്‍ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയില്‍

കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.ഉയർന്ന വിജയം നേടാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിച്ചതായാണ് പരാതി. കുട്ടിയുടെ ശരീരത്തില്‍ ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിരുന്നു.

കുട്ടി അമ്മയോട് വിവരം അറിയിച്ചതിനെത്തുടർന്ന് അവർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കുകയും ചെയ്തു. മറ്റുള്ളവരില്‍ നിന്ന് കേട്ടറിഞ്ഞാണ് ഷിനുവിൻ്റെ അടുത്തേക്ക് എത്തിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പൂജ ചെയ്യാൻ കുറഞ്ഞ പൈസയേ ആകുകയുള്ളൂവെന്ന് ഷിനു പറഞ്ഞിരുന്നു.

ആദ്യം ഒറ്റയ്ക്ക് വന്ന് കാര്യങ്ങള്‍ അന്വേഷിച്ച ശേഷമാണ് മകളെയും കൂട്ടി എത്തിയത്. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഷിനുവിൻ്റെ മുറിയില്‍ നിന്ന് പൂജാ സാധനങ്ങള്‍ക്കൊപ്പം വടിവാളും ചൂരലുകളും ചരടുകളും മറ്റും കണ്ടെടുത്തു. ‘ശംഖ് ജ്യോതിഷം’ എന്ന പേരിലാണ് ഇയാളുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ബാധ ഒഴിപ്പിക്കുക എന്ന പേരില്‍ ഇയാള്‍ ചൂരല്‍പ്രയോഗവും നടത്താറുണ്ടെന്നാണ് വിവരം.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് ആളുകള്‍ എത്തിയിരുന്നുവെന്ന് അവിടത്തെ ജീവനക്കാരി പറയുന്നു. നേരത്തെ ടൈല്‍സ് പണിയെടുത്താണ് ഷിനു ജീവിച്ചിരുന്നത്. കുറച്ച്‌ കാലം മുമ്പാണ് സ്വാമിയുടെ വേഷം കെട്ടി തട്ടിപ്പ് തുടങ്ങിയത്. 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇയാള്‍ പൂജയ്ക്ക് ഫീസ് ഈടാക്കിയിരുന്നത്. ആളുകളെ കൊണ്ടുവന്നാല്‍ കമ്മീഷൻ നല്‍കാറുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

SUMMARY: Fake Swami arrested for attempting to rape 11-year-old girl on the pretext of witchcraft

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

കർണാടകയിൽ വരൾച്ചാബാധിത താലൂക്കുകൾ 226 ആയി; കേന്ദ്രസഹായത്തിനുള്ള നിവേദനം ഒരാഴ്ചയ്ക്കകം

ബെംഗളൂരു: കർണാടകയിൽ വരൾച്ചയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഒൻപത് താലൂക്കുകൾ കൂടി...

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍...

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയില്‍

സൗദി: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം – പി ജയരാജൻ  

ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു...

Related Articles

Popular Categories