ബെംഗളൂരു: ബെംഗളൂരു-തുമകുരു ദേശീയപാതയിലുണ്ടായ റോഡപകടത്തിൽ പൊലിഞ്ഞത് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി വിജയപുരയിലേക്ക് പുറപ്പെട്ട കുടുംബമാണ് ബെംഗളൂരു റോഡിൽ കൊല്ലപ്പെട്ടത്. കാറിന് മുകളില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. വിജയപുര സ്വദേശിയും വ്യവസായിയുമായ ചന്ദ്രയാഗപ്പ (48), ഭാര്യ ഗൗരഭായ് (42), മക്കളായ ഗാന്‍ (16), ദീക്ഷ (12), ആര്യ (6), ഭാര്യാ സഹോദരി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം.
ബെംഗളൂരുവിൽ നിന്ന് തുമകുരുവിലേക്ക് പോവുകയായിരുന്നു ട്രക്ക് വോൾവോ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ട്രക്കും എസ്‌യുവിയും സമാന്തരമായി നീങ്ങുന്നതിനിടെയാണ് അപകടം. മറ്റൊരു ട്രക്കുമായി കണ്ടെയ്നർ ലോറി ഇടിച്ച് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
കെഎംഎഫിൻ്റെ ( നന്ദിനി ) ഉടമസ്ഥതയിലുള്ള ട്രക്കാണ് കണ്ടെയ്നർ ലോറിയിൽ ഇടിച്ചതെന്നാണ് വിവരം. സമീപവാസികൾ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയെങ്കിലും കണ്ടെയ്നർ കാറിന് മുകളിലേക്ക് മറിഞ്ഞതിനാൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ക്രെയിനുകൾ എത്തിച്ചാണ് കണ്ടെയ്നർ പിന്നീട് നീക്കിയത്. ഉടൻ തന്നെ പരുക്കേറ്റവരെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് ക്രെയിനുകൾ ഉപയോഗിച്ചാണ് കണ്ടെയ്നറും കാറും റോഡിൽ നിന്ന് നീക്കിയത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കുടുംബം വോൾവോ കാർ വാങ്ങിയത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ മൂന്ന് കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചു.
TAGS: KARNATAKA | ACCIDENT
SUMMARY: Family of six left for tour met with accident dies
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…