ബെംഗളൂരു: മുണ്ടുടുത്ത് ഷോപ്പിംഗ് മാളിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയ പ്രായം ചെന്ന കർഷകന് പ്രവേശനം നിഷേധിച്ചു. ബെംഗളൂരുവിലെ ജിടി മാളിലാണ് സംഭവം. കർഷകനെയും മകനെയും സെക്യൂരിറ്റി ഉദ്യോഗസ്ഥർ വേഷം കണ്ടതോടെ തടയുകയായിരുന്നു.
മാളിലെ സിനിമാ തിയേറ്ററിൽ കർഷകനും മകനും സിനിമയ്‌ക്ക് ടിക്കറ്റ് ബുക്കുചെയ്തിരുന്നു. സിനിമ കാണുന്നതിനുവേണ്ടി ടിക്കറ്റുമായി എത്തിയപ്പോഴാണ് ഇരുവരെയും തടഞ്ഞത്. മുണ്ട് ധരിച്ചവർക്ക് മാളിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞത്. തങ്ങൾ ഏറെ ദൂരെനിന്ന് വരുന്നവരാണെന്നും മറ്റുവസ്ത്രങ്ങൾ കൈയിലില്ലെന്നും അറിയിച്ചെങ്കിലും മാനേജ്മെന്റ് നിർദ്ദേശങ്ങൾ പാലിക്കാൻ മാത്രമേ തങ്ങൾക്ക് കഴിയൂ എന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇരുവരോടും പറഞ്ഞത്. പാന്റ് ധരിച്ചാൽ ആ നിമിഷം അകത്തേക്ക് വിടാമെന്നും സെക്യൂരിറ്റി കർഷകനോട് പറഞ്ഞു.
എന്നാൽ മാളിലെത്തിയ മറ്റുള്ളവർ ഇതിൽ ഇടപെട്ടു. തുടർന്ന് മാൾ അധികൃതർ തെറ്റ് തിരുത്തുകയും വൃദ്ധനും മകനും സിനിമ കാണാനും അനുവദിച്ചു.
TAGS: BENGALURU | FARMER | MALL
SUMMARY: Farmer denied entry into mall for his clothes
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…
പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…