ബെംഗളൂരു: കർണാടകയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. സംസ്ഥാനത്ത് ഒറ്റദിവസം രേഖപ്പെടുത്തിയത് 51 മരണങ്ങളാണ്. ശനിയാഴ്ച രാവിലെ മുതൽ ഞായർ വരെയുള്ള 24 മണിക്കൂറിനുള്ളിലാണ് വിവിധ റോഡപകടങ്ങളിൽ 51 മരണങ്ങൾക്ക് റിപ്പോർട്ട് ചെയ്തത്. സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ മരണസംഖ്യയാണിത്.
അശ്രദ്ധമായി വാഹനമോടിച്ചാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചതെന്ന് എഡിജിപിയും ബെംഗളൂരു റോഡ് സുരക്ഷാ കമ്മീഷണറുമായ അലോക് കുമാർ പറഞ്ഞു. ഏഴ് മരണങ്ങളുമായി തുമകുരു ജില്ലയാണ് പട്ടികയിൽ ഒന്നാമത്. ഹാസൻ (10), ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ (8 വീതം), കാർവാർ (3) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഒരു സാധാരണ ദിവസത്തിൽ, സംസ്ഥാനത്ത് റോഡപകട മരണങ്ങളുടെ എണ്ണം 30 നും 35 നും ഇടയിലാണെന്ന് അദ്ദേഹം പറഞ്ഞു. തുമകുരു, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ നിന്ന് എട്ട് കാൽനടയാത്രക്കാരുടെ മരണം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പാതയോ ദേശീയ പാതയോ മുറിച്ചുകടക്കുമ്പോഴാണ് കാൽനടയാത്രക്കാർ ഭൂരിഭാഗവും മരണപ്പെട്ടത്. മരിച്ച 51 പേരിൽ 30 പേരും ഇരുചക്ര വാഹന യാത്രികരാണ്. ഞായറാഴ്ച, ഹാസനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറുവയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ കാർവാറിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചത്.
തിരുവനന്തപുരം : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം…
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ…
വാഷിങ്ടൺ: സിറിയയിൽ ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി യു.എസും സഖ്യസേനയും. ആക്രമണ വിവരം യു.എസ് സെൻട്രൽ കമാൻഡ്…
കൊച്ചി: തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള (7.5 കിലോമീറ്റർ) ഇടനാഴിയിൽ ട്രെയിനിന്റെ പരീക്ഷണ…
ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും. നിലവിൽ ബയ്യപ്പനഹള്ളി…