LATEST NEWS

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ബെംഗളൂരു മാഗഡി റോഡിലെ കാമാക്ഷിപാളയക്കടുത്ത് ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡി.യേശു(44), മകൾ മരിയ ജെന്നിഫർ(24) എന്നിവരാണ് മരിച്ചത്.

ഡി.യേശുവാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. മകളുമായി പള്ളിയിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. മരിയ ജന്നിഫറിന്റെ വിവാഹം അടുത്തു നടക്കാനിരിക്കുകയായിരുന്നു. ഇതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇരുവരും പള്ളിയിലേക്ക് പോകാനിറങ്ങിയത്. അപകടത്തിന് ശേഷം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാമാക്ഷിപാളയ പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിവരികയാണ്.
SUMMARY: Father and daughter die after being hit by a lorry and an autorickshaw

NEWS DESK

Recent Posts

വിഗ്രഹനിമജ്ജന ഘോഷയാത്രയിൽ ട്രക്ക് പാഞ്ഞുകയറിയുണ്ടായ ദുരന്തം; മരണം പത്തായി, മരിച്ച ഒമ്പത് പേർ യുവാക്കള്‍

ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത്…

18 minutes ago

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അമ്പലമുകള് കുഴിക്കാട് റോഡിലാണ് സംഭവം. കാർ പൂർണമായും കത്തി നശിച്ചു. പുത്തൻകുരിശ്…

21 minutes ago

നേപ്പാളിലെ ആ​ദ്യ വ​നി​ത പ്ര​ധാ​ന​​മ​ന്ത്രി; സുശീല കർകി അധികാരമേറ്റു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് സു​ശീ​ല ക​ർ​കി അ​ധി​കാ​ര​മേ​റ്റു. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെ​യു​ള്ള…

1 hour ago

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള ആർടിസി. ഈ മാസം…

1 hour ago

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ

വത്തിക്കാൻസിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് തലവനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ. മാർപാപ്പയായി ചുമതലയേറ്റതിനു ശേഷമുള്ള…

2 hours ago

ആദായ നികുതി റിട്ടേൺ: നാളെ അവസാന ദിനം

ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നാളെ. നേരത്തെ ജൂലൈ 31…

2 hours ago