LATEST NEWS

ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച്‌ വീണു; അച്ഛനും മകള്‍ക്കും പരുക്ക്

കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് അച്ഛനും മകള്‍ക്കും പരുക്ക്. എറണാകുളം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനില്‍ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരക്കുകാരണം ട്രെയിനില്‍ നിന്ന് കൈവിട്ട് പ്ലാറ്റ്‌ഫോമിലേക്ക് തലയിടിച്ച്‌ വീഴുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

കുടുംബത്തിലെ മറ്റ് രണ്ട് പേരെ മറ്റൊരു കമ്പാർട്ട്മെൻ്റില്‍ കയറ്റിയതിന് ശേഷം മകള്‍ക്കൊപ്പം തൊട്ടടുത്ത കമ്പാർട്ട്മെൻ്റില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം. അതേസമയം, ട്രെയിനിലെ അമിതമായ തിരക്കാണ് അപകടകാരണമെന്നാണ് യാത്രക്കാർ പറയുന്നത്. 16 കോച്ചിന് പകരം 12 കോച്ചുകളേ ഉണ്ടായിരുന്നുള്ളു എന്ന് യാത്രക്കാർ പറഞ്ഞു.

SUMMARY: Father and daughter injured after falling on platform while boarding train

NEWS BUREAU

Recent Posts

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയില്‍ ഇന്ന് പവന് 2008 രൂപയുടെ കുറവാണ്…

4 minutes ago

കൊച്ചിയില്‍ ബോംബ് ഭീഷണി: തസ്ലീമ നസ്രിൻ പങ്കെടുക്കാനിരുന്ന ‘എസൻസ്’ പരിപാടി നിര്‍ത്തിവച്ചു

കൊച്ചി: കൊച്ചി ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ കൂട്ടായ്മയായ 'എസൻസിൻ്റെ' പരിപാടി നിർത്തിവെച്ചു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ആള്‍ തോക്കുമായി…

29 minutes ago

മലപ്പുറത്ത് കനത്ത മഴയില്‍ കോഴി ഫാമില്‍ വെള്ളം കയറി; 2000 കോഴികള്‍ ചത്തതായി റിപ്പോര്‍ട്ട്

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമില്‍ വെള്ളം കയറി 2000 കോഴികള്‍ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ…

4 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…

6 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…

8 hours ago

കേരളസമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…

9 hours ago