വയനാട്: കൊല്ലത്ത് വെച്ച് കസ്റ്റഡിയിൽനിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട നിരവധി മോഷണക്കേസുകളിലെ പ്രതികളായ അച്ഛനും മകനും വയനാട്ടിൽ പിടിയിൽ. തിരുവനന്തപുരം ആലംകോട് റംസി മൻസിലിൽ അയൂബ്ഖാൻ (62), നെടുമങ്ങാട് വാളിക്കോട് റംസി മൻസിലിൽ സെയ്തലി (22) എന്നിവരാണ് പിടിയിലായത്.
സുൽത്താൻ ബത്തേരിയിൽനിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുന്നതിനിടെ ഞായര്‍ പുലർച്ചെ നാലിന് കടയ്ക്കൽ – അഞ്ചൽ റോഡിൽ ചുണ്ട ചെറുകുളത്തിന് സമീപം വെച്ചായിരുന്നു ഇവര്‍ രക്ഷപ്പെട്ടത്. യാത്രക്കിടെ ഡ്രൈവർക്ക് ഫോൺ വന്നു. സംസാരിക്കാന്‍ വേണ്ടി വണ്ടിയൊതുക്കി പുറത്തേക്കിറങ്ങുകയും ചെയ്തു. ഇതിനിടെയാണ് പ്രതികൾ ഓടിപ്പോകുന്നത്. കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്
ഇവർക്ക് വയനാട് വരെ എത്താൻ മറ്റാരുടേയുമെങ്കിലും സഹായം ലഭിച്ചോയെന്ന് തുടർ അന്വേഷണത്തിൽ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
SUMMARY: Father and son accused of theft case who escaped with handcuffs in Kollam arrested in Wayanad
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…
തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…
ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…
ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത്…