Categories: TELANGANATOP NEWS

പിതാവ് ബി.എം.ഡബ്ല്യു കാർ വാങ്ങിക്കൊടുത്തില്ല; തെലങ്കാനയിൽ 21കാരൻ ജീവനൊടുക്കി

ഹൈദരാബാദ്: പിതാവ് ആഡംബര കാർ വാങ്ങി നൽകാഞ്ഞതിനു പിന്നാലെ 21കാരനായ മകൻ ആത്മഹത്യ ചെയ്തതായി തെലങ്കാന പോലീസ്. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. കർഷകനായ പിതാവിനോട് പല വട്ടം മകൻ ആഡംബര കാർ വാങ്ങി നൽകാൻ ആവശ്യപ്പെട്ടിരുന്നു. തന്‍റെ കൈയിൽ അത്രയും പണമില്ലെന്ന് പിതാവ് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് യുവാവ് രക്ഷിതാക്കളെ വെല്ലുവിളിച്ചു കൊണ്ട് വയലിലേക്ക് പോയി വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മേയ് 31ന് മരണത്തിന് കീഴടങ്ങി.

മദ്യത്തിന് അടിമയായതിനെത്തുടർന്ന് പഠനം നിർത്തിയ യുവാവ് കുറച്ച് കാലമായി രക്ഷിതാക്കളുമായി നിരന്തരമായി കലഹിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുതിയ വീടു വയ്ക്കണമെന്നും കാർ വാങ്ങണമെന്നുമായിരുന്നു പ്രധാന ആവശ്യം. രണ്ടേക്കറിൽ കൃഷി ചെയ്താണ് കുടുംബം വരുമാനം കണ്ടെത്തിയത്.

മകൻ ആവശ്യപ്പെട്ട ആഡംബര കാറിനു പകരം മറ്റൊരു സാധാരണ കാർ വാങ്ങിത്തരാമെന്ന് അച്ഛൻ വാഗ്ദാനം നൽകിയിരുന്നെങ്കിലും മകന് അതു സ്വീകാര്യമായിരുന്നില്ല. അന്നു വൈകിട്ടാണ് യുവാവ് വിഷം കഴിച്ചതെന്നും പോലീസ് പറയുന്നു.
<br>
TAGS :
SUMMARY : Father did not buy BMW car for him. 21-year-old commits suicide in Telangana

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

6 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

6 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

6 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

7 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

7 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

8 hours ago