KERALA

ആലപ്പുഴയിൽ മകന്‍റെ വെട്ടേറ്റ്​ പിതാവ്​ മരിച്ചു; മാതാവിന്​ ഗുരുതര പരുക്ക്​

ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകന്‍റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര കളരിക്കൽ ജങ്​ഷൻ പീടികചിറയിൽ നടരാജനാണ്​ (60) മരിച്ചത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. നടരാജന്‍റെ മുഖത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു.  വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആക്രമണത്തിൽ പരുക്കേറ്റ നടരാജന്‍റെ ഭാര്യ സിന്ധുവും ചികിത്സയിലാണ്.

വെട്ടേറ്റ നിലയിൽ ഇവരെ കായംകുളം ഗവ. ആശുപത്രിയിലും തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നടരാജനെ രക്ഷിക്കാനായില്ല. നവജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ബലംപ്രയോഗിച്ചാണ് ഇയാളെ കീഴ്പ്പെടുത്തിയത്. എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
SUMMARY: Father dies after being stabbed by son in Alappuzha; mother seriously injured

NEWS DESK

Recent Posts

ബിഫാം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും ഹെസറഘട്ട റോഡിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ…

2 minutes ago

നന്ദിനി ബ്രാന്‍ഡ്‌ നെയ്യിന്റെ വ്യാജന്മാരെ തടയാൻ ക്യൂആർ കോഡ് വരുന്നു

ബെംഗളൂരു: കർണാടക പാലുത്പാദക സഹകരണ സംഘം പുറത്തിറക്കുന്ന (കെഎംഎഫ്) നന്ദിനി ബ്രാൻഡിന്റെ പേരിൽ വ്യാജ നെയ്യ് വിപണിയിൽ എത്തുന്നത് തടയാൻ…

33 minutes ago

കഥാരംഗം സാഹിത്യവേദി കാവ്യസായാഹ്നം 14-ന്

ബെംഗളൂരു: കഥാരംഗം സാഹിത്യവേദി സംഘടിപ്പിക്കുന്ന കഥാരംഗം ഈ മാസം 14-ന് വൈകീട്ട് 3.30-ന് ഷെട്ടിഹള്ളി ഹാളിൽ നടക്കും. എഴുത്തുകാരി കെ.…

45 minutes ago

കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു

ആലപ്പുഴ: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. ആലപ്പുഴ ഹരിപ്പാട് ജംഗ്ഷനിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്…

56 minutes ago

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി: പാർലമെന്‍റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡിസംബർ 19 വരെ നീളുന്ന സമ്മേളനം സമീപകാലത്തെ ഏറ്റവും ചെറിയ കാലയളവിലുള്ള…

60 minutes ago

കന്നഡ നടൻ എം.എസ്. ഉമേഷ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൈസൂർ ശ്രീകണ്ഠയ്യ ഉമേഷ് എന്നാണ്…

2 hours ago