LATEST NEWS

മദ്യപിച്ച് വഴക്ക്; അച്ഛന്‍ മകനെ വെടിവെച്ചു

ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ് വെടിവെച്ചത്. മകന്‍ ഹരീഷിന് (28) മുഖത്തും തലയിലും ഗുരുതരമായി പരുക്കേറ്റു. 

സംഭവത്തില്‍ സുരേഷ് (49) അറസ്റ്റിലായി. ഇന്നലെ രാത്രി 10.30 ഓടെ ഹരീഷ് തന്റെ പിതാവിനെ മരക്കഷണം കൊണ്ട് അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. മകന്റെ പെരുമാറ്റത്തില്‍ പ്രകോപിതനായ സുരേഷ് തോക്ക് എടുത്ത് ഹരീഷിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട ഗ്രാമവാസികള്‍ പോലീസിനെ വിവരമറിയിച്ചു. ആദ്യം ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഹരീഷിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

SUMMARY: Father shoots son in drunken fight

WEB DESK

Recent Posts

വീണ്ടും കുറഞ്ഞ് സ്വർണവില; പവന് 3680 രൂപ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വർണവിപണിയില്‍ വൻ വിലയിടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയില്‍ തുടർച്ചയായ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതിനിടയിലാണ് ഇന്ന് ഉപഭോക്താക്കള്‍ക്ക്…

10 minutes ago

ശബരിമല സ്വർണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊച്ചി: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വർണം കവർന്ന കേസില്‍ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻപോറ്റിക്ക് ജാമ്യം. ഉപധികളോടെയാണ് ജാമ്യം. ദ്വാരപാലക ശില്പ കേസില്‍…

55 minutes ago

മുൻ എംഎല്‍എ എം മുരളി അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് മുൻ എംഎല്‍എ എം മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ചെന്നിത്തല ചെറുകോല്‍…

2 hours ago

സി ജെ റോയിയുടെ മരണം: നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് എം ഡി ടി എ ജോസഫ്

ബെംഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തിൽ വിശദീകരണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്. റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക്…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് കൊയിലാണ്ടി കപ്പണ ഹൗസില്‍ കെ.ആർ.ലീല (74) ബെംഗളൂരുവില്‍ അന്തരിച്ചു. ജിങ്കേതിമ്മനഹള്ളിയിലായിരുന്നു താമസം. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: പ്രദീപ്,…

2 hours ago

ശിവകോട്ടെ മുത്തപ്പന്‍ തിരുപ്പന മഹോത്സവം ഫെബ്രുവരി 14,15 തീയതികളില്‍

ബെംഗളൂരു: ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മഠപ്പുരയിലെ വാര്‍ഷിക മഹോത്സവത്തിന് ഫെബ്രുവരി 10 ന് ചൊവ്വാഴ്ച രാവിലെ 7 ന്…

3 hours ago