LATEST NEWS

പോലീസ് പീഡനം ആരോപിച്ച്‌ വനിതാ ഡോക്ടര്‍ ആത്മഹത്യ: കുറിപ്പില്‍ രണ്ട് ഉദ്യോഗസ്ഥരുടെ പേര്

മുംബൈ: പോലീസ് സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തെന്നാരോപിച്ച്‌ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം. അഞ്ച് മാസത്തിനിടെ നാലു തവണ എസ്‌ഐ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നുള്ള മരണക്കുറിപ്പ് യുവതിയുടെ കൈപ്പത്തിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

താൻ മരിക്കാൻ കാരണം എസ്‌ഐ ഗോപാല്‍ ബദ്നെയാണെന്നും അഞ്ച് മാസത്തോളം ശാരീരികമായും മാനസികമായും അയാള്‍ പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ കുറിപ്പിലുള്ളത്. ഫാല്‍ട്ടാൻ സബ് ഡിസ്ട്രിക്‌ട് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായിരുന്നു യുവതി. ജൂണ്‍ 19ന് പീഡന വിവരങ്ങളും മറ്റ് രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ പേരുകളും പരാമർശിച്ച്‌ യുവതി ഡിഎസ്പിക്ക് കത്തയച്ചിരുന്നു.

ബദ്നെ, സബ് ഡിവിഷണല്‍ പോലീസ് ഇൻസ്പെക്ടർ പാട്ടീല്‍, അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടർ ലാഡ്‌പുത്രെ എന്നിവരുടെ പേരുകളായിരുന്നു അതിലുണ്ടായിരുന്നത്. ഇവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് നടപടിയൊന്നുമുണ്ടായില്ല. തുടർന്നാണ് യുവതിയുടെ ആത്മഹത്യ.

അതേസമയം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഉത്തരവില്‍ ബദ്നയെ സസ്പെൻഡ് ചെയ്തു. ഭരണകക്ഷിയായ മഹായുതിയുടെ ഭാഗമായ ബിജെപി ഡോക്ടറുടെ ആത്മഹത്യയെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കി. മുമ്പ് പരാതിപ്പെട്ടിട്ടും സഹായം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാനും ഉത്തരവാദികള്‍ക്കെതിരെ കർശന നടപടിയെടുക്കാനും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ പോലീസിനോട് നിർദ്ദേശിച്ചു.

SUMMARY: Female doctor commits suicide alleging police harassment: Two officers named in note

NEWS BUREAU

Recent Posts

പി എം ശ്രീയില്‍ ഒപ്പിട്ടത് തന്ത്രപരമായ നീക്കം; പാഠ്യപദ്ധതി മാറ്റില്ല- മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത്  കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി‌ രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത്…

10 minutes ago

കേരളസമാജം സിറ്റി സോൺ ഓണാഘോഷം 26 ന്

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…

48 minutes ago

മദ്യപിച്ച് വഴക്ക്; അച്ഛന്‍ മകനെ വെടിവെച്ചു

ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ്…

58 minutes ago

പിഎം ശ്രീയില്‍ പിന്നോട്ടില്ല, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പിഎം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം…

1 hour ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; തമിഴ് നടന്മാരായ കെ ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസ്

ചെന്നൈ: കൊക്കെയ്ൻ കേസില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച്‌ ഇഡി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന്…

2 hours ago

സിപിഐ മുന്‍ നേതാവ് മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: സിപിഐ പുറത്താക്കിയ മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്. എഐടിയുസിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന മീനാങ്കല്‍ കുമാറിനെ സിപിഐ പുറത്താക്കിയിരുന്നു. അതിനുപിന്നാലെ…

3 hours ago