കൊല്ലം: കൊല്ലത്ത് സായ് സ്പോർട്സ് സ്കൂളിലെ കായിക വിദ്യാർഥിനിളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചത്. കോഴിക്കോട് സ്വദേശി സാന്ദ്ര(18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. സായ്‌യുടെ ഹോസ്റ്റല്‍ മുറിയിലാണ് വിദ്യാർഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലർച്ചെ 5 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ കായിക പരിശീലനത്തിനു പോകാനായി വാർഡനും മറ്റു വിദ്യാർഥികളും വിളിച്ചപ്പോള്‍ മുറി തുറന്നിരുന്നില്ല. മുറി തള്ളി തുറന്നതോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ഫാനുകളിലായി തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം. മരണം ആത്മഹത്യ ആണോ എന്നതില്‍ അടക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിറ്റി പോലീസ് കമ്മീഷണർ ആടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. ഇരുവരെയും പുലച്ചെ രണ്ടു മണിവരെ കണ്ടിരുന്നതായി സഹ കായിക വിദ്യാർഥികള്‍ പറഞ്ഞതായും റിപ്പോർട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർഥി വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കല്‍ നടന്ന മത്സരത്തില്‍ വിജയിച്ചിരുന്നു. പ്ലസ് ടു വിദ്യാർഥി സാന്ദ്ര അത്‍ലറ്റിക് താരമാണ്.
SUMMARY: Female sports students found dead in hostel in Kollam















