ബെംഗളൂരു: സിനിമ ടിക്കറ്റുകൾക്ക് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം തീയറ്ററുകൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്. സിനിമ ടിക്കറ്റുകൾക്കും ഒടിടി സബ്സ്ക്രിപ്‌ഷനും രണ്ട് ശതമാനം സെസ് ചാർജ് ഏർപ്പെടുത്താൻ അടുത്തിടെ നിയമസഭ അനുമതി നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തെ 637 തിയറ്ററുകളിൽ 130 എണ്ണം അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. പുതിയ തീരുമാനം ഇതിനകം തന്നെ പ്രതിസന്ധിയിലായ തീയറ്റർ വ്യവസായത്തെ കൂടുതൽ അപകടത്തിലാക്കുമെന്ന് ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡൻ്റ് എൻ.എം. സുരേഷ് പറഞ്ഞു.
കർണാടക സിനി ആൻഡ് കൾച്ചറൽ ആക്ടിവിസ്റ്റ്സ് (ക്ഷേമം) സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് സുരേഷ് ഇക്കാര്യം പറഞ്ഞത്. സെസ് ഏർപ്പെടുത്താൻ നിർദ്ദേശിക്കുന്ന ബിൽ ജൂലൈ 23ന് നിയമസഭാ സമ്മേളനത്തിൽ പാസാക്കിയിരുന്നു. ഇത് നിയമമാകാൻ ഗവർണറുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാൽ ഇതിന് മുമ്പ് തന്നെ ബിൽ പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമനിധി രൂപീകരിക്കുന്നത് അനിവാര്യമാണെങ്കിലും, നിർമ്മാതാക്കൾക്കും, തീയറ്റർ ഉടമകൾക്കും അത് ഭാരമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | CESS
SUMMARY: Karnataka film chamber opposes govt move to levy up to 2% cess
തലശ്ശേരി: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ. പദ്മരാജന് മരണംവരെ ജീവപര്യന്തവും ഒരു…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷൻ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാൻ സാധിക്കില്ല. മേല്‍വിലാസത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയുള്ള…
പത്തനംതിട്ട: കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ശബരിമല ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു.…
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…