കൊച്ചി: സിനിമാ ചിത്രീകരണത്തിന് എത്തിച്ച രണ്ട് ബോട്ടുകള്‍ ഫിഷറീസ് അധികൃതര്‍ പിടിച്ചെടുത്തു. തെലുങ്ക് സിനിമാ ചിത്രീകരണത്തിനായി കടലില്‍ എത്തിച്ചതായിരുന്നു ബോട്ടുകള്‍. അനുമതിയില്ലാതെയാണ് കടലില്‍ ചിത്രീകരണം നടത്തിയത്. ബോട്ടുകള്‍ വൈപ്പിന്‍ ഹാര്‍ബറിലേക്ക് എത്തിച്ചു.
ഷൂട്ടിങ് സംഘത്തില്‍ നിന്നും പിഴയീടാക്കാനാണ് നീക്കം. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് ഷൂട്ടിങ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചെല്ലാനത്ത് ഹാര്‍ബറില്‍ ഷൂട്ട് ചെയ്യാനാണ് അനുമതി വാങ്ങിയത്. എന്നാല്‍ ഷൂട്ടിങ് ഉള്‍ക്കടലിലേക്ക് നീണ്ടു. കടലില്‍ ഷൂട്ട് ചെയ്യാനുള്ള അനുമതി വാങ്ങിയിരുന്നില്ല. ബോട്ടുകള്‍ക്ക് പെര്‍മിറ്റും ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
TAGS : SHOOTING | BOAT
SUMMARY : The film was shot in the middle of the sea without permission; Two boats were seized
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…